
ശ്രീനിവാസന്‍(Sreenivasan) കൊലപാതകത്തിലെ പ്രതികളെ ഇതിനോടകം തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. പ്രതികള്‍ രാവിലെ മുതല്‍ വലിയങ്ങാടി റോട്ടില്‍ പല തവണയെത്തിയ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കൊലപാതകത്തിനു മുമ്പ് കടയിലെത്തി മടങ്ങുന്ന ദൃശ്യങ്ങളും അതിലുണ്ട്. കേസില്‍ നേരിട്ട് ബന്ധമുള്ള ആറ് പ്രതികളില്‍ നാല് പേരെക്കുറിച്ചുള്ള കൃത്യമായ സൂചനകള്‍ അന്വേഷണ സംഘത്തിന് നേരത്തേ ലഭിച്ചിരുന്നു.ഇവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.കേസില്‍ നിരവധി പേരെ ഇതിനോടകം പോലീസ് കസ്റ്റഡിയിയിലെടുത്ത് ചോദ്യം ചെയ്തു.
പ്രതികള്‍ ഉപയോഗിച്ച ഇരു ചക്രവാഹനങ്ങള്‍ തിരിച്ചറിഞ്ഞതോടെയാണ് പ്രതികളെ സംബന്ധിച്ച് പോലീസിന്(police) സൂചന ലഭിച്ചത്. പ്രതികളെല്ലാം ആര്‍എസ്എസ്- ബിജെപി ബന്ധമുള്ളവരാണ്. ഇവര്‍ കൊലപാതകശേഷം രക്ഷപെട്ട കാര്‍ കഞ്ചിക്കോട് ഉപേക്ഷിച്ച് റോഡിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.
കൃത്യം നടക്കുന്നതിന് തൊട്ടു മുന്‍പ് 12.46ന് എത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.16ന് രാവിലെ 10 .30 മുതല്‍ പ്രതികള്‍ മാര്‍ക്കറ്റ് റോഡിലൂടെ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിന് തൊട്ട് മുന്‍പ് പലതവണ കടക്ക് മുന്നിലൂടെ സംഘം കടന്നുപോയി സാഹചര്യം നിരീക്ഷിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു. അക്രമസംഭവങ്ങളുടെ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നീട്ടി. 24 വരെയാണ് ജില്ലയില്‍ നിരോധനാജ്ഞ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here