പ്രധാനമന്ത്രിക്കെതിരെ ട്വീറ്റ്; ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എ അറസ്റ്റില്‍

പ്രധാനമന്ത്രിക്കെതിരായ ട്വീറ്റിന്റെ(tweet) പേരില്‍ ഗുജറാത്തിലെ(gujarat) കോണ്‍ഗ്രസ് എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനി(Jignesh Mevani) അറസ്റ്റില്‍(arrest). ഗുജറാത്തിലെ പാലന്‍പൂരില്‍നിന്ന് അസം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 11.30നാണ് അറസ്റ്റ്. നരേന്ദ്ര മോദിക്കെതിരായ ട്വീറ്റിന്റെ പേരിലാണ് നടപടി. ഗോഡ്സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി ഗുജറാത്തിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കി സമാധാനത്തിനും സൗഹാര്‍ദ്ദത്തിനും അഭ്യര്‍ത്ഥിക്കണമെന്നായിരുന്നു ട്വീറ്റ്. അസം സ്വദേശിയായ അനൂപ് കുമാര്‍ ദേ ആണ് പരാതി നല്‍കിയത്. എഫ്ഐആറിന്റെ പകര്‍പ്പ് പോലീസ് നല്‍കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ് ഇന്ന് ഡല്‍ഹിയില്‍ പ്രതിഷേധ സംഗമം നടത്തും.

അതേസമയം, നരേന്ദ്ര മോദിയെ പരിഹസിച്ച് മിമിക്രി അവതരിപ്പിച്ച യുവാവും അറസ്റ്റിലായിരുന്നു. മധ്യപ്രദേശിലെ ജബല്‍പൂരിലായിരുന്നു സംഭവം. ആദില്‍ അലി എന്ന മിമിക്രി കലാകാരനാണ് അറസ്റ്റിലായത്. പ്രധാനമന്ത്രിയോടൊപ്പം ആഭ്യന്തര മന്ത്രി അമിത് ഷായെയും ഇദ്ദേഹം മിമിക്രിയിലൂടെ പരിഹസിച്ചിരുന്നു. കലാപശ്രമം അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളാണ് ആദില്‍ അലിക്കെതിരെ ചുമത്തിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here