(Brinda Karat): ബുള്‍ഡോസറിനു മുന്നില്‍ കൈചൂണ്ടി നില്‍ക്കുന്ന സ. ബൃന്ദ സാമൂഹ്യമാധ്യമങ്ങളില്‍ വലിയൊരു പ്രതീകം; തോമസ് ഐസക് – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Thursday, August 11, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    Lydia De Vega: ‘ഏഷ്യന്‍ സ്പ്രിന്‍റ് റാണി’ വിടവാങ്ങി

    Lydia De Vega: ‘ഏഷ്യന്‍ സ്പ്രിന്‍റ് റാണി’ വിടവാങ്ങി

    Nna Thaan Case Kodu: കേരളത്തിലെയല്ല, തമിഴ്നാട്ടിലെ കുഴിയാണ് സിനിമയിലെ വിഷയം: കുഞ്ചാക്കോ ബോബൻ

    Nna Thaan Case Kodu: കേരളത്തിലെയല്ല, തമിഴ്നാട്ടിലെ കുഴിയാണ് സിനിമയിലെ വിഷയം: കുഞ്ചാക്കോ ബോബൻ

    യുവേഫ സൂപ്പര്‍ കപ്പ് കിരീടം സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡിന്

    യുവേഫ സൂപ്പര്‍ കപ്പ് കിരീടം സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡിന്

    Kunchako Boban: ചിത്രം ആരെയും ദ്രോഹിക്കാനല്ല: വിവാദങ്ങളോട് പ്രതികരിച്ച് കുഞ്ചാക്കോ ബോബന്‍

    Kunchako Boban: ചിത്രം ആരെയും ദ്രോഹിക്കാനല്ല: വിവാദങ്ങളോട് പ്രതികരിച്ച് കുഞ്ചാക്കോ ബോബന്‍

    ‘സര്‍ക്കാര്‍ ഒപ്പമുണ്ട് എന്ന് ധാരാളം ഞാനും പ്രസംഗിച്ചിട്ടുണ്ട്, ആ വാക്കുകള്‍ ഇന്ന് എന്റെ തന്നെ സത്യാനുഭവമായി മാറിയിരിക്കുന്നു’: എം ബി രാജേഷ്

    ഭരണകൂടത്തിന്റെ അപ്രീതിക്ക് പാത്രമായാല്‍ അന്വേഷണ ഏജന്‍സികള്‍ മുറ്റത്തെത്തും: സ്പീക്കര്‍

    ദിലീപിന്റെ കാര്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍

    Dileep : നടിയെ ആക്രമിച്ച കേസ്; ക്രൈം ബ്രാഞ്ച് ഹര്‍ജിയില്‍ ദിലീപിന് ഹൈക്കോടതിയുടെ നോട്ടീസ്

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

(Brinda Karat): ബുള്‍ഡോസറിനു മുന്നില്‍ കൈചൂണ്ടി നില്‍ക്കുന്ന സ. ബൃന്ദ സാമൂഹ്യമാധ്യമങ്ങളില്‍ വലിയൊരു പ്രതീകം; തോമസ് ഐസക്

by newzkairali
4 months ago
(Brinda Karat): ബുള്‍ഡോസറിനു മുന്നില്‍ കൈചൂണ്ടി നില്‍ക്കുന്ന സ. ബൃന്ദ സാമൂഹ്യമാധ്യമങ്ങളില്‍ വലിയൊരു പ്രതീകം; തോമസ് ഐസക്
Share on FacebookShare on TwitterShare on Whatsapp

Read Also

India records 16,167 fresh COVID cases in last 24 hours

Rajasthan: രാജസ്ഥാനിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 3 പേര്‍ മരിച്ചു

Dr. John Brittas MP: രാജ്യത്തിന്റെ വൈവിധ്യങ്ങള്‍ക്കൊപ്പം വളര്‍ന്ന ആളാണ് വെങ്കയ്യ നായിഡു; ഡോ. ജോണ്‍ബ്രിട്ടാസ് എംപി

ജഹാംഗീര്‍പുരിയില്‍ (Jahangirpur) സുപ്രീംകോടതി ( supreme court ) സ്റ്റേ വകവെക്കാതെ ബുള്‍ഡോസര്‍ കൊണ്ട് കെട്ടിടം പൊളിക്കുന്നത് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ( Brinda Karat ) നേരിട്ടെത്തി തടഞ്ഞത് എറെ കൈയ്യടി നേടിയ വിഷയമായിരുന്നു. ചരിത്രപരമായ സംഭവമായി സോഷ്യല്‍ മീഡിയ ഈ ചിത്രങ്ങള്‍ ഏറ്റെടുത്തിരുന്നു. ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ നിര്‍ത്തി വെക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടും കോപ്പി കയ്യില്‍ കിട്ടിയില്ല എന്ന കാരണം പറഞ്ഞാണ് ബിജെപി ഭരിക്കുന്ന കോര്‍പറേഷന്‍ ന്യൂനപക്ഷങ്ങളുടെ കെട്ടിടങ്ങള്‍ പൊളിക്കുന്നത് തുടര്‍ന്നത്. തുടര്‍ന്ന് ബൃന്ദ കാരാട്ട് ഉത്തരവിന്റെ പകര്‍പ്പുമായി സ്ഥലത്ത് എത്തുകയായിരുന്നു.

ഈ വിഷയത്തില്‍ ബൃന്ദയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ മന്ത്രിയും പി ബി അംഗവുമായ തോമസ് ഐസക്. ബുള്‍ഡോസറിനു മുന്നില്‍ കൈചൂണ്ടി നില്‍ക്കുന്ന സ. ബൃന്ദ സാമൂഹ്യമാധ്യമങ്ങളില്‍ വലിയൊരു പ്രതീകമായി മാറിയിരിക്കുകയായെന്നാണ് അദ്ദേഹം പറഞ്ഞത്. വര്‍ഗ്ഗീയ ബുള്‍ഡോസറുകളെ തടയുകതന്നെ ചെയ്യുമെന്ന പ്രഖ്യാപനമാണിതെന്നും ബുള്‍ഡോസര്‍ രാഷ്ട്രീയം തുടങ്ങിയത് യോഗിയാണെന്നും തോമസ് ഐസക് തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ വര്‍ഗ്ഗീയതയ്‌ക്കെതിരായ പ്രമേയം അവതരിപ്പിച്ചുകൊണ്ട് സ. ബൃന്ദാ കാരാട്ട് യോഗിയുടെ ബുള്‍ഡോസര്‍ ശിക്ഷാവിധിയെക്കുറിച്ച് ധാര്‍മ്മികരോക്ഷത്തോടെ സംസാരിച്ചു. ഇന്ന് ജഹാംഗീര്‍പുരിയില്‍ ബുള്‍ഡോസറിനു മുന്നില്‍ കൈചുണ്ടി നില്‍ക്കുന്ന സ. ബൃന്ദ സാമൂഹ്യമാധ്യമങ്ങളില്‍ വലിയൊരു പ്രതീകമായി മാറിയിരിക്കുകയാണ്. വര്‍ഗ്ഗീയ ബുള്‍ഡോസറുകളെ തടയുകതന്നെ ചെയ്യുമെന്ന പ്രഖ്യാപനമാണിത്.

ബുള്‍ഡോസര്‍ രാഷ്ട്രീയം തുടങ്ങിയത് യോഗിയാണ്. അദ്ദേഹം സ്വയം പ്രോസിക്യൂട്ടറും ജഡ്ജിയുമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഏതെങ്കിലും ആക്രമണ കേസില്‍പ്പെട്ടാല്‍ അവരുടെയും ബന്ധപ്പെട്ടവരുടെയും വീടുകളും വ്യാപാരസ്ഥാപനങ്ങളും ഇടിച്ചുപൊളിക്കുമെന്നാണു പ്രഖ്യാപനം. ഇതു ചെയ്യാന്‍ യാതൊരു നിയമവും ചട്ടവും അനുവദിക്കുന്നില്ലായെന്നുള്ളതൊന്നും യോഗിക്കു ബാധകമല്ല.
യുപിയില്‍ നിന്ന് ബുള്‍ഡോസര്‍ രാഷ്ട്രീയം മദ്ധ്യപ്രദേശിലെത്തി. ഇപ്പോള്‍ ഡല്‍ഹിയിലും. ഏപ്രില്‍ 16-ന് രാമനവമി ഘോഷയാത്രയുമായി ബന്ധപ്പെട്ട് മനപൂര്‍വ്വം വര്‍ഗ്ഗീയസംഘര്‍ഷം ഉണ്ടാക്കി. ഡല്‍ഹിയില്‍ ബിജെപി പ്രസിഡന്റ് ആദേഷ് ഗുപ്ത ലഹളയില്‍ സ്വയംപ്രതിരോധിച്ച മുസ്ലിം പ്രദേശവാസികള്‍ അനധികൃതമായാണ് അവിടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയതെന്നും അവ അടിച്ചുനിരത്തണമെന്നും പരസ്യമായി പ്രഖ്യാപിച്ചു. ഈ ആഹ്വാനം നടപ്പാക്കാന്‍ കെയര്‍ ടേക്കര്‍ നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കച്ചകെട്ടിയിറങ്ങി.

ഒരു ഇടിച്ചുനിരത്തല്‍ നടത്താന്‍ ഇന്നലെ പ്ലാനിട്ടിരുന്നു. പോലീസിനെ കിട്ടാത്തതുകൊണ്ട് ഇന്നത്തേക്ക് മാറ്റി. അത് തടയണമെന്നാവശ്യപ്പെട്ട് ഇരകള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. കോടതി പക്ഷെ കനിഞ്ഞില്ല; കേസ് ഇന്ന് ഉച്ചത്തേക്ക് മാറ്റി. ഒരാള്‍ക്കുപോലും നോട്ടീസ് നല്‍കിയിട്ടില്ല. അവരുടെ വിശദീകരണം കേട്ടിട്ടില്ല. പക്ഷെ രാവിലെ മുതല്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് വീടുകള്‍ തകര്‍ക്കാന്‍ ആരംഭിച്ചു. AILU ജനറല്‍ സെക്രട്ടറി പി.വി. സുരേന്ദ്രനാഥും കപില്‍സിബലും ദുഷ്യന്ത് ദാവേയും 10.45-ന് സുപ്രിംകോടതിയില്‍ പെറ്റീഷന്‍ നീക്കി. കോടതി സ്റ്റേ നല്‍കി. എന്നാല്‍ ഗുണ്ടകളും പൊലീസും നിര്‍ബാധം അവരുടെ ബുള്‍ഡോസര്‍ ആക്രമണം തുടര്‍ന്നു. അങ്ങനെയാണ് 12.20-ന് സ. ബൃന്ദ കാരാട്ട് സുപ്രിംകോടതി വിധിയുമായിട്ട് പ്രാദേശിക ജനങ്ങളുമായി ഈ നിയമവിരുദ്ധ പ്രവര്‍ത്തനത്തെ ചെറുക്കുന്നതിനു രംഗത്ത് എത്തിയത്. തല്‍ക്കാലം ഇടിച്ചുനിരത്തല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

നരേന്ദ്ര മോദിയുടെ ബിജെപി അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള അജണ്ടകൂടിയാണ് തയ്യാറാക്കുന്നത്. ഉത്തര്‍പ്രദേശില്‍ ബുള്‍ഡോസര്‍ ബാബയായി മാറിയ യോഗി ആദിത്യ നാഥ് ഇടിച്ചുനിരത്തിയ വീടുകള്‍ ഏതാണ്ട് എല്ലാം മുസ്ലിംങ്ങളുടേതായത് യാദൃച്ഛികമല്ല. രാമനവമിയും ഹനുമാന്‍ ജയന്തിയും പോലുള്ള ഹിന്ദു ആഘോഷങ്ങള്‍ മുസ്ലീങ്ങള്‍ക്കെതിരായ വര്‍ഗീയ കലാപങ്ങള്‍ക്കുള്ള മറയാക്കുകയാണ് സംഘപരിവാര്‍. വടക്കേ ഇന്ത്യയെപ്പോലെ കേരളത്തെയും മാറ്റാന്‍ അനുവദിക്കണമോയെന്നുള്ളതാണ് നമ്മുടെ മുന്നിലുള്ള ചോദ്യം. ഹിന്ദുവര്‍ഗ്ഗീയ ഫാസിസത്തിന്റെ ബുള്‍ഡോസര്‍ ഇടിച്ചുനിരത്തലിനെതിരായി പ്രസ്താവന പോരാ ഇന്നു ബൃന്ദാ കാരാട്ട് ചെയ്തതുപോലെ കക്ഷിരാഷ്ട്രീയത്തിനതീതമായി മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒരുമിച്ചു തെരുവിലിറങ്ങണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Tags: #malayalamnews#nationalnews#thomasisaacBrindakaratJahangirpur
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

Video Song: മൈന്റില്‍ പൈന്റിത് പാരിംഗേ; ഹിറ്റായി ‘ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസി’ലെ പുതിയ ഗാനം
Entertainment

Video Song: മൈന്റില്‍ പൈന്റിത് പാരിംഗേ; ഹിറ്റായി ‘ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസി’ലെ പുതിയ ഗാനം

August 11, 2022
Salim Kumar: നെറ്റ്ഫ്‌ലിക്‌സ് സലിം കുമാര്‍ ആയിരുന്നെങ്കിലോ? തഗ്ഗ് ഡയലോഗുകളുമായി ചിരിപ്പിച്ച് വീഡിയോ
Entertainment

Salim Kumar: നെറ്റ്ഫ്‌ലിക്‌സ് സലിം കുമാര്‍ ആയിരുന്നെങ്കിലോ? തഗ്ഗ് ഡയലോഗുകളുമായി ചിരിപ്പിച്ച് വീഡിയോ

August 11, 2022
Lydia De Vega: ‘ഏഷ്യന്‍ സ്പ്രിന്‍റ് റാണി’ വിടവാങ്ങി
Latest

Lydia De Vega: ‘ഏഷ്യന്‍ സ്പ്രിന്‍റ് റാണി’ വിടവാങ്ങി

August 11, 2022
Nna Thaan Case Kodu: കേരളത്തിലെയല്ല, തമിഴ്നാട്ടിലെ കുഴിയാണ് സിനിമയിലെ വിഷയം: കുഞ്ചാക്കോ ബോബൻ
Entertainment

Nna Thaan Case Kodu: കേരളത്തിലെയല്ല, തമിഴ്നാട്ടിലെ കുഴിയാണ് സിനിമയിലെ വിഷയം: കുഞ്ചാക്കോ ബോബൻ

August 11, 2022
യുവേഫ സൂപ്പര്‍ കപ്പ് കിരീടം സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡിന്
Latest

യുവേഫ സൂപ്പര്‍ കപ്പ് കിരീടം സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡിന്

August 11, 2022
Kunchako Boban: ചിത്രം ആരെയും ദ്രോഹിക്കാനല്ല: വിവാദങ്ങളോട് പ്രതികരിച്ച് കുഞ്ചാക്കോ ബോബന്‍
Entertainment

Kunchako Boban: ചിത്രം ആരെയും ദ്രോഹിക്കാനല്ല: വിവാദങ്ങളോട് പ്രതികരിച്ച് കുഞ്ചാക്കോ ബോബന്‍

August 11, 2022
Load More

Latest Updates

Video Song: മൈന്റില്‍ പൈന്റിത് പാരിംഗേ; ഹിറ്റായി ‘ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസി’ലെ പുതിയ ഗാനം

Salim Kumar: നെറ്റ്ഫ്‌ലിക്‌സ് സലിം കുമാര്‍ ആയിരുന്നെങ്കിലോ? തഗ്ഗ് ഡയലോഗുകളുമായി ചിരിപ്പിച്ച് വീഡിയോ

Lydia De Vega: ‘ഏഷ്യന്‍ സ്പ്രിന്‍റ് റാണി’ വിടവാങ്ങി

Nna Thaan Case Kodu: കേരളത്തിലെയല്ല, തമിഴ്നാട്ടിലെ കുഴിയാണ് സിനിമയിലെ വിഷയം: കുഞ്ചാക്കോ ബോബൻ

യുവേഫ സൂപ്പര്‍ കപ്പ് കിരീടം സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡിന്

Kunchako Boban: ചിത്രം ആരെയും ദ്രോഹിക്കാനല്ല: വിവാദങ്ങളോട് പ്രതികരിച്ച് കുഞ്ചാക്കോ ബോബന്‍

Don't Miss

ബിർമിങ്ഹാമിലെ മലയാളി ചരിതം
Big Story

ബിർമിങ്ഹാമിലെ മലയാളി ചരിതം

August 5, 2022

Idukki Dam : ഇടുക്കി ഡാം 
ഇന്ന്‌ തുറക്കും

തലശ്ശേരിയിൽ ഇംഗ്ലീഷിന്റെ പത്രാസ് കാട്ടിയ മാളിയേക്കല്‍ മറിയുമ്മ

ബിർമിങ്ഹാമിലെ മലയാളി ചരിതം

#SmartMayor ഹാഷ് ടാഗുമായി SmartCity യിലെ യുവത; തിരുവനന്തപുരത്ത് ഹിറ്റായി മേയറുടെ ക്യാമ്പയിൻ

V. Sivankutty : പ്ലസ് വൺ പ്രവേശനം : ആദ്യ അലോട്ട്മെന്റ് 5 ന് ആരംഭിക്കും

കൈ കൊണ്ട് ഗോഷ്ടി കാണിച്ച് പെണ്‍കുട്ടി, തലമുടിയില്‍ പിടിച്ചുവലിച്ച് കുരങ്ങന്‍; ഒടുവില്‍ സംഭവിച്ചത്|Social Media

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • Video Song: മൈന്റില്‍ പൈന്റിത് പാരിംഗേ; ഹിറ്റായി ‘ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസി’ലെ പുതിയ ഗാനം August 11, 2022
  • Salim Kumar: നെറ്റ്ഫ്‌ലിക്‌സ് സലിം കുമാര്‍ ആയിരുന്നെങ്കിലോ? തഗ്ഗ് ഡയലോഗുകളുമായി ചിരിപ്പിച്ച് വീഡിയോ August 11, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE