M Mukundan: താനെന്നും ഇടത് കരയിലൂടെയാണ് നടക്കുന്നത്; എം മുകുന്ദന്‍

താനെന്നും ഇടത് കരയിലൂടെയാണ് നടക്കുന്നതെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍(M Mukundan) . എഴുത്തുകാരന് രാഷ്ട്രീയം വേണമെന്നും മുകുന്ദന്‍. കാലുഷ്യവും സംഘര്‍ഷവും നിറഞ്ഞ ദില്ലിയില്‍ നിന്നും രക്ഷപ്പെട്ടത് ഭാഗ്യമാണ്.കേരളമാണ്(Kerala) ജീവിക്കാന്‍ നല്ല നാടെന്നും മുകുന്ദന്‍ പറഞ്ഞു. വെറുപ്പിനാല്‍ ശിഥിലമാക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് ജോണ്‍ബ്രിട്ടാസ് എം.പി (John Brittas)പറഞ്ഞു. വെറുപ്പിനെ പ്രതിരോധിച്ച് നന്‍മയെ നിലനിര്‍ത്താനുള്ള ഇടപെടലുകള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് ഐ.വി.ദാസ് പുരസ്‌ക്കാര വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

എഴുത്തുകാരന് രാഷ്ട്രീയം വേണം. വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തോട് അകന്നും അടുത്തും നടക്കണം . താനെന്നും ഇടത് കരയിലൂടെയാണ് നടക്കുന്നതെന്നും എം.മുകുന്ദന്‍ പറഞ്ഞു. രണ്ട് കൊലപാതകങ്ങളുണ്ടായ പാലക്കാട്ടെ അന്തരീക്ഷം മനസ്സിനെ അസ്വസ്ഥമാക്കുന്നു. ഖസാക്കിന്റെ ഇതിഹാസം പിറന്ന മണ്ണില്‍ തേങ്ങലാണ് കേള്‍ക്കുന്നത്. ദില്ലിയിലെ സാമൂഹികാന്തരീക്ഷവും മലിനമായി. കേരളമാണ് ജീവിക്കാന്‍ നല്ല നാട്. കോവിഡ് കാലത്ത് നേരിട്ടനുഭവിച്ചെന്നും അദ്ദേഹം പറഞ്ഞു.

വെറുപ്പിനാല്‍ രാജ്യത്തെ ശിഥിലമാക്കാനുള്ള ശ്രമങ്ങളാണ് ഇവിടെ നടക്കുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. ഇതിനെ പ്രതിരോധിക്കേണ്ടതുണ്ട്. സാഹോദര്യത്തിന്റെ മൂല്യങ്ങളെ തിരിച്ചു പിടിയ്ക്കാന്‍ ഓര്‍മിപ്പിക്കുന്ന സാഹിത്യകാരന്മാര്‍ ഇല്ലെങ്കില്‍ നാട് അന്ധകാരത്തിലേക്ക് പോകും. സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം പോലും സാധ്യമാകാത്ത അന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഐ.വി.ദാസ് സാംസ്‌ക്കാരിക വേദിയും കോഴിക്കോട് സദ്ഗമമയയും ഏര്‍പ്പെടുത്തിയ ഐ.വിദാസ് പുരസ്‌ക്കാരം ജോണ്‍ ബ്രിട്ടാസ് എം മുകുന്ദനും ദേശാഭിമാനി കോഴിക്കോട് ബ്യൂറോചീഫ് പി.വി.ജിജോക്കും സമ്മാനിച്ചു. ചടങ്ങില്‍ ബാബു പറശേരി അദ്ധ്യക്ഷനായിരുന്നു. പുരുഷന്‍ കടലുണ്ടി ഐ വി ദാസ് അനുസ്മരണം നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here