LDF: കേന്ദ്ര അവഗണന: എല്‍ഡിഎഫ് പ്രതിഷേധം ഇന്ന്

കേന്ദ്ര അവഗണനയ്ക്കും പെട്രോള്‍, (Petrol) ഡീസല്‍(Diesel) , പാചകവാതക വില വര്‍ധിപ്പിക്കുന്നതിനും എതിരെ എല്‍ഡിഎഫ്(LDF) പ്രതിഷേധം വ്യാഴാഴ്ച. ഏരിയ അടിസ്ഥാനത്തില്‍ 251 കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നിലാണ് പ്രതിഷേധം. എല്ലാ ജനവിഭാഗങ്ങളും സഹകരിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍(E P Jayarajan)  അഭ്യര്‍ഥിച്ചു. എല്‍ ഡി എഫ് ധര്‍ണ്ണ കണ്ണൂര്‍ തളിപ്പറമ്പില്‍ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും.എല്‍ ഡി എഫ് കണ്‍വീനറായതിന് ശേഷം ഇ പി ജയരാജന്‍ പങ്കെടുക്കുന്ന ആദ്യ പരിപാടിയാണിത്.കണ്ണൂര്‍ ജില്ലയില്‍ 18 കേന്ദ്രങ്ങളിലാണ് മാര്‍ച്ചും ധര്‍ണ്ണയും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here