
മഹാരാഷ്ട്രയിൽ കൊവിഡ് വീണ്ടും ശക്തിപ്പെടുന്നതിന്റെ സൂചന. ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി രാജേഷ് ടോപ്പേ. രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നതിന്റെ സാഹചര്യത്തിൽ സംസ്ഥാനം കൂടുതൽ ജാഗ്രത പുലർത്തണമെന്നും ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു.
നേരിയ തോതിൽ വർധിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടെന്നും എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യ മന്ത്രി രാജേഷ് ടോപ്പേ പറഞ്ഞു. മുംബൈയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് മന്ത്രി അറിയിച്ചത് സ്ഥിതി കൂടുതൽ മോശമാകാതിരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു .
ആവശ്യമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി .രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും ശക്തിപ്പെടുന്നതിന്റെ സൂചന നൽകി ആർ വാല്യൂ ഒന്ന് മുകളിൽ രേഖപ്പെടുത്തിയ സാഹചര്യത്തിൽ സംസ്ഥാനം കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
ദില്ലിയിൽ മാസ്ക് വീണ്ടും നിർബന്ധമാക്കി. മുംബൈയിൽ മുതിർന്ന പൗരന്മാരും ഇതര രോഗികളും പൊതു സ്ഥലങ്ങളിൽ മാസ്ക് ഒഴിവാക്കരുതെന്നും ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here