വിജയുടെ അറബികുത്തിൽ പി വി സിന്ധുവിന്റെ കിടുക്കാച്ചി ചുവട്; വീഡിയോ വൈറൽ

കളിക്കളത്തിൽ കരുത്തുറ്റ വനിതാ താരമായ പി.വി.സിന്ധുവിന്റെ ഡാൻസ് ആൺ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഒരു സിനിമ ഇറങ്ങിയാൽ അതിലെ പാട്ടോ രംഗങ്ങളോ അതിവേഗത്തിൽ വൈറൽ ആകുന്നതാണ് ഇപ്പോഴത്തെ പുതിയ രീതി. അത്തരത്തിൽ വിജയ് നായകനായ ‘ബീസ്റ്റ്’ സിനിമയിലെ അറബിക് കുത്ത് ഡാൻസാണ് വൈറലായത്.നിരവധി സെലിബ്രിറ്റികൾ അറബിക് കുത്ത് ഡാൻസിന് ചുവടു വച്ചിരുന്നു. ഇപ്പോഴിതാ, ബാഡ്മിന്റൺ താരം പി.വി.സിന്ധുവും ഈ പാട്ടിന് ഡാൻസ് ചെയ്തിരിക്കുകയാണ്.

View this post on Instagram

A post shared by Sindhu Pv (@pvsindhu1)

തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് അറബിക് കുത്ത് ഡാൻസ് കളിക്കുന്ന വീഡിയോ സിന്ധു പങ്കുവച്ചത്. പ്രമുഖരടക്കം നിരവധി പേർ സിന്ധുവിന് ഡാൻസ് വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്.

വിജയുടെയും പൂജ ഹെഡ്ഗെയുടെയും കിടിലൻ നൃത്തച്ചുവടുകളാണ് ബീസ്റ്റിലെ ഗാനത്തിന്റെ മുഖ്യ ആകർഷണം. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ ഗാനത്തിന്റെ വരികൾ നടൻ ശിവകാർത്തികേയന്റേതാണ്. വാലന്റൈൻസ് ഡേയിലാണ് ബീസ്റ്റിന്റെ അണിയറപ്രവർത്തകർ സിനിമയിലെ ആദ്യ ഗാനമായ അറബിക് കുത്തിന്റെ ലിറിക് വീഡിയോ റിലീസ് ചെയ്തത്. യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്തായിരുന്നു ഈ ഗാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News