Dushyant Dave: ജഹാംഗീര്‍പുരി ഒഴിപ്പിക്കല്‍ ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിടുന്നു: ദുഷ്യന്ത് ദവെ

ജഹാംഗീര്‍പുരി (Jahangirpuri)ഒഴിപ്പിക്കല്‍ ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിടുന്നുവെന്ന് ദുഷ്യന്ത് ദവെ(Dushyant Dave). ദില്ലിയില്‍ അനധികൃത കയ്യേറ്റങ്ങള്‍ നിയമവിധേയമാക്കാന്‍ പാര്‍ലമെന്റ് നിയമമുണ്ടെന്നും വിശ്വഹിന്ദു പരിഷത്തിന്റെ പ്രകടനം അനുമതി ഇല്ലാതെയാണെന്നും അദ്ദേഹം പറഞ്ഞു. പൊളിക്കല്‍ നടപടിയില്‍ കോടതി ഇടപെടണമെന്നും കോടതി ഇടപെട്ടില്ലെങ്കില്‍ നിയമവാഴ്ച രാജ്യത്ത് ഇല്ലെന്ന് വരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ജഹാംഗീര്‍പുരിയില്‍ സുപ്രീംകോടതി ( supreme court ) സ്റ്റേ വകവെക്കാതെ ബുള്‍ഡോസര്‍ കൊണ്ട് കെട്ടിടം പൊളിക്കുന്നത് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ( Brinda Karat ) നേരിട്ടെത്തി തടഞ്ഞു.
ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ നിര്‍ത്തി വെക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടും കോപ്പി കയ്യില്‍ കിട്ടിയില്ല എന്ന കാരണം പറഞ്ഞാണ് ബിജെപി ഭരിക്കുന്ന കോര്‍പറേഷന്‍ ന്യൂനപക്ഷങ്ങളുടെ കെട്ടിടങ്ങള്‍ പൊളിക്കുന്നത് തുടര്‍ന്നത്. തുടര്‍ന്ന് ബൃന്ദ കാരാട്ട് ഉത്തരവിന്റെ പകര്‍പ്പുമായി സ്ഥലത്ത് എത്തുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News