എം ജി സുരേഷ് കുമാറിന് പിഴയിട്ടത് മര്യാദയില്ലാത്ത നടപടി; എം എം മണി

എം ജി സുരേഷ് കുമാറിന് പിഴയിട്ടത് മര്യാദയില്ലാത്ത നടപടിയെന്ന് മുൻ വൈദ്യുത വകുപ്പ് മന്ത്രി എം എം മണി. സംഘടനാ നേതാവ് ആയതുകൊണ്ട് മനപൂർവ്വം സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണിതെന്നും താൻ മന്ത്രിയായിരുന്ന കാലത്ത് ബോർഡും സർക്കാരും പ്രത്യേകം വാഹനങ്ങൾ അനുവദിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് വാഹന ഉപയോഗവുമായി ബന്ധപ്പെട്ട് പരാതിയില്ലെന്നും എം എം മണി കൂട്ടിച്ചേർത്തു.

അതേസമയം, കെഎസ്ഇബിയുടെ പ്രതികാര നടപടി തുടരുന്നു. സമര നേതാവ് എം ജി സുരേഷ് കുമാറിനെതിരെ പിഴ ചുമത്തി ബോര്‍ഡ് ചെയര്‍മാന്റെ ഉത്തരവ്. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം ജി സുരേഷ് കുമാറിന് (M G Suresh Kumar) ഏഴ് ലക്ഷത്തോളം രൂപ പിഴ ചുമത്തിയത്. കെഎസ്ഇബിയുടെ വാഹനം അനധികൃതമായി ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മന്ത്രിയുടെ സ്റ്റാഫായിരുന്ന സമയത്ത് അനധികൃതമായി കെഎസ്ഇബിയുടെ വാഹനം ഉപയോഗിച്ചുവെന്ന ആരോപണം ഉന്നയിച്ചാണ് നടപടി. 6,72,560 രൂപ പിഴയൊടുക്കണം എന്നാണ് നിര്‍ദേശം.

വാർത്തയുണ്ടാക്കാനുള്ള സി എം ഡിയുടെ ശ്രമമാണിതെന്നും നോട്ടീസ് നേരിട്ട് ലഭിച്ചിട്ടില്ലെന്നും സുരേഷ്‌കുമാർ കൈരളി ന്യൂസിനോട് പ്രതികരിച്ചു. ഈ വിഷയത്തിൽ കൂടുതൽ വിശദാംശങ്ങൾ അറിയില്ല. വൈദ്യുതി മന്ത്രിയുടെ ഓഫീസിൽ ആയിരിക്കുമ്പോൾ വാഹനത്തിൽ യാത്ര ചെയ്തിട്ടുണ്ട്. എന്നാൽ തന്നെ അറിയിക്കാതെ ഇത്തരം വിവരങ്ങൾ നേരിട്ട് മീഡിയക്ക് നൽകുന്നത് വ്യക്തി ഹത്യ നടത്താനാണെന്നും സുരേഷ് കുമാർ പറഞ്ഞു .

എന്നാല്‍, ഇപ്പോഴത്തെ നീക്കം പ്രതികാര നടപടി എന്നാണ് എംജി സുരേഷ് കുമാറിന്റെ പ്രതികരണം. മാധ്യമ വാര്‍ത്തകള്‍ മാത്രമാണ് വിഷയത്തെ കുറിച്ച് അറിവുള്ളത്. ജീവനക്കാര്‍ക്ക് എതിരെ നടപടിയെടുക്കുമ്പോള്‍ വിഷയം ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കി വിശദീകരണം തേടിയ ശേഷമെ നടപടി സ്വീകരിക്കാനാവുകയുള്ളു. വൈദ്യുതി മന്ത്രിയുടെ ഓഫീസില്‍ ഉണ്ടായിരുന്ന സമയത്തെ വിഷയത്തിലാണ് നടപടി. ആ സാഹചര്യത്തില്‍ അന്നത്തെ വൈദ്യുത മന്ത്രിയോട് കൂടി വിഷയത്തില്‍ വിവരങ്ങള്‍ തേടേണ്ടതുണ്ട്. ഇപ്പോള്‍ ചെയ്യുന്നത് വ്യക്തിഹത്യയാണ്. അതിന് മാധ്യമങ്ങളെ ഉപയോഗിക്കുയാണ് എന്നും എംജി സുരേഷ്‌കുമാര്‍ പ്രതികരിച്ചു.

വ്യക്തിപരമായ ആരോപണവുമായി സംഘടനയെ ചേർത്ത് പറയണ്ടെന്നും വൈദ്യുതി മന്ത്രി നിർദേശിച്ച ആവശ്യങ്ങൾക്ക് വേണ്ടി ജോലിയുടെ ഭാഗമായാണ് യാത്ര ചെയ്തതെന്നും അദ്ദേഹം പറഞ്ഞുകുറ്റ്യാടിയിൽ എന്റെ വീട് മാത്രമല്ല ഉള്ളത്. കുറ്റ്യാടി ജലവൈദ്യുത പദ്ധതി ഉണ്ടെന്നുംകാണുന്നവർക്ക് അറിയാം ഇത് പ്രതികാര നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, കെഎസ്ഇബി സമരവുമായി ബന്ധപ്പെട്ട് മാനേജ്മെന്റും ജീവനക്കാരും സമവായ ചര്‍ച്ചകള്‍ നടന്നതിന് ശേഷവും പ്രതികാര നടപടി എന്ന് ഉത്തരവിനെ വിലയിരുത്താനാവില്ലെന്നും വാദമുണ്ട്. ബോര്‍ഡ് യോഗത്തിന്റെ തീരുമാനം പ്രകാരം 19ാം തീയ്യതിയാണ് എംജി സുരേഷ് കുമാറിന് എതിരെ പിഴ ചുമത്തിയിരിക്കുന്നത്. ഏപ്രില്‍ 20നാണ് സമവായ ചര്‍ച്ച നടക്കുന്നത്. ഈ ചര്‍ച്ചയിലാണ് സമരത്തിന്റെ പേരില്‍ പ്രതികാര നടപടികള്‍ ഉണ്ടാവില്ലെന്ന ധാരണയായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News