LDF : വിലക്കയറ്റം; കേന്ദ്രത്തിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി എല്‍ഡിഎഫ്

കേന്ദ്ര അവഗണനയ്ക്കും പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധനയ്ക്കും എതിരെ സംസ്ഥാനത്തിന്റെ പല ഭാഗത്തും പ്രതിഷേധം ശക്തമാവുകയാണ്. ഇതിന്റെ ഭാഗമായി കോഴിക്കോട്  ( Calicut ) ജില്ലയില്‍ 16 കേന്ദ്രങ്ങളില്‍ എല്‍ ഡി എഫ് ( LDF )ധര്‍ണ്ണ നടന്നു.

മാനാഞ്ചിറ ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്നില്‍ സി പി ഐ (എം) ( CPIM ) ജില്ലാ സെക്രട്ടറി പി മോഹനന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ഘടകകക്ഷി നേതാക്കള്‍ സംസാരിച്ചു. മറ്റ് കേന്ദ്രങ്ങളില്‍ നടന്ന ധര്‍ണ്ണ ഘടകകക്ഷി ജില്ലാ നേതാക്കള്‍ ഉദ്ഘാടനം ചെയ്തു

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. മലപ്പുറം ദൂരദര്‍ശന്‍ കേന്ദ്രത്തിനു മുന്നില്‍ നടന്ന പ്രതിഷേധം സി പി ഐ സംസ്ഥാന അസി. സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.

പൊന്നാനിയില്‍ പി ശ്രീരാമകൃഷ്ണനും പെരിന്തല്‍മണ്ണയില്‍ പി കെ സൈനബയും മഞ്ചേരിയില്‍ വി പി അനിലും ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടിയില്‍ ഇ.ജയന്‍, നിലമ്പൂരില്‍ വി എം ഷൗക്കത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

കേന്ദ്ര അവഗണനയ്‌ക്കും പെട്രോൾ, ഡീസൽ, പാചകവാതക വില വർധിപ്പിക്കുന്നതിനും എതിരെയാണ് എൽഡിഎഫ്‌ പ്രതിഷേധം സംഘടിപ്പിച്ചത്. ഏരിയ അടിസ്ഥാനത്തിൽ 251 കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിലാണ്‌ പ്രതിഷേധം നടന്നത്. എല്ലാ ജനവിഭാഗങ്ങളും സഹകരിക്കണമെന്ന് എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ അഭ്യർഥിച്ചിരുന്നു.

എല്‍ ഡി എഫ് ധര്‍ണ്ണ കണ്ണൂര്‍ തളിപ്പറമ്പില്‍ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ആണ് ഉദ്ഘാടനം ചെയ്തത്. എല്‍ ഡി എഫ് കണ്‍വീനറായതിന് ശേഷം ഇ പി ജയരാജന്‍ പങ്കെടുക്കുന്ന ആദ്യ പരിപാടിയായിരുന്നു ഇത്. കണ്ണൂര്‍ ജില്ലയില്‍ 18 കേന്ദ്രങ്ങളിലാണ് മാര്‍ച്ചും ധര്‍ണ്ണയും നടന്നത്.

കോട്ടയത്ത്‌- ഹെഡ് പോസ്‌റ്റോഫീസിന്‌ മുന്നിലേക്കുള്ള മാർച്ചും ധർണയും മുതിർന്ന സിപിഐ എം നേതാവ്‌ വൈക്കം വിശ്വൻ ഉദ്‌ഘാടനം ചെയ്തു. മറ്റ്‌ ഏരിയകൾ, സമരകേന്ദ്രം,  ഉദ്‌ഘാടകർ എന്ന ക്രമത്തിൽ:

ഏറ്റുമാനൂർ — ഹെഡ് പോസ്‌റ്റോഫീസ്- –- സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ, ചങ്ങനാശേരി- –- ഹെഡ് പോസ്‌റ്റോഫീസ്- –- സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി ആർ രഘുനാഥൻ, കടുത്തുരുത്തി –- ബിഎസ്എൻഎൽ ഓഫീസ് –- സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.- കെ അനിൽകുമാർ, കാഞ്ഞിരപ്പള്ളി –- – ബിഎസ്എൻഎൽ ഓഫീസ് –- ചീഫ്‌ വിപ്പ്‌- ഡോ. എൻ ജയരാജ്.

ഈരാറ്റുപേട്ട –- -റബർ ബോർഡ് ഓഫീസ് –- അഡ്വ. -സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, പൊൻകുന്നം –- -ബിഎസ്എൻഎൽ ഓഫീസ്‌ –– സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ, പുതുപ്പള്ളി –– പാമ്പാടി പോസ്‌റ്റോഫീസ് –- – ജനതാദൾ ജില്ലാ പ്രസിഡന്റ് എം ടി കുര്യൻ, പാലാ –- ഹെഡ് പോസ്‌റ്റോഫീസ് –– എൻസിപി ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ, തലയോലപ്പറമ്പ് –- പോസ്‌റ്റോഫീസ്- –- ഐഎൻഎൽ ജില്ലാ സെക്രട്ടറി റഫീഖ് പട്ടരുപറമ്പിൽ.

വൈക്കം –- – ഹെഡ് പോസ്‌റ്റോഫീസ്- –- സിപിഐ ജില്ലാ അസി. സെക്രട്ടറി ആർ സുശീലൻ, അയർക്കുന്നം –– മണർകാട് പോസ്‌റ്റോഫീസ് –- ജനാധിപത്യ കേരള കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് -മാത്യൂസ് ജോർജ്‌.

എറണാകുളം ബോട്ടുജെട്ടി ബിഎസ്‌എൻഎൽ ഓഫീസിനുമുന്നിൽ സിപിഐ എം  ജില്ലാ സെക്രട്ടറി സി എൻ  മോഹനനും തൃപ്പൂണിത്തുറ പോസ്‌റ്റ്‌ ഓഫീസിനുമുന്നിൽ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം സ്വരാജും പറവൂർ പോസ്‌റ്റ്‌ ഓഫീസിനുമുന്നിൽ  സിപിഐ ജില്ലാ സെക്രട്ടറി പി രാജുവും ഉദ്‌ഘാടനം ചെയ്തു.

കാലടി അനന്തൻപിള്ള സ്ക്വയറിൽ കേരള കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ബാബു ജോസഫ്, കുഴുപ്പിള്ളി പോസ്‌റ്റ്‌ ഓഫീസിനുമുന്നിൽ  ജനതാദൾ ജില്ലാ പ്രസിഡന്റ്‌ ജബ്ബാർ തച്ചയിൽ, ആലുവ പോസ്‌റ്റ്‌ ഓഫീസിനുമുന്നിൽ എൻസിപി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ലതിക സുഭാഷ് എന്നിവർ സമരം ഉദ്‌ഘാടനം ചെയ്തു.

വൈറ്റില ബിഎസ്‌എൻഎൽ ഓഫീസിനുമുന്നിലെ സമരം സി എം ദിനേശ്‌മണിയും നെല്ലിമറ്റം പോസ്‌റ്റ്‌ ഓഫീസിനുമുന്നിൽ ഗോപി കോട്ടമുറിക്കലും മൂവാറ്റുപുഴ ഹെഡ് പോസ്‌റ്റ്‌ ഓഫീസിനുമുന്നിൽ ബാബു പോളും പെരുമ്പാവൂർ ഹെഡ് പോസ്‌റ്റ്‌ ഓഫീസിനുമുന്നിൽ എസ്‌ ശർമയും ഉദ്‌ഘാടനം ചെയ്തു.

മട്ടാഞ്ചേരി ബിഎസ്‌എൻഎൽ ഓഫീസിനുമുന്നിൽ ജോൺ ഫെർണാണ്ടസ്, കോലഞ്ചേരി പോസ്‌റ്റ്‌ ഓഫീസിനുമുന്നിൽ സി ബി ദേവദർശനൻ, പിറവം പോസ്‌റ്റ്‌ ഓഫീസിനുമുന്നിൽ എം സി സുരേന്ദ്രൻ, കോതമംഗലം ബിഎസ്‌എൻഎൽ  ഓഫീസിനുമുന്നിൽ ആർ അനിൽകുമാർ, പള്ളുരുത്തി പോസ്‌റ്റ്‌ ഓഫീസിനുമുന്നിൽ അഡ്വ. കെ എൻ സുഗതൻ, കളമശേരി ടെലിഫോൺ എക്സ്ചേഞ്ചിനുമുന്നിൽ സി കെ പരീത് എന്നിവരും ഉദ്ഘാടനം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News