A Vijayaraghavan: ന്യൂനപക്ഷ സമൂഹത്തില്‍ ഭീതിപടര്‍ത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്: എ വിജയരാഘവന്‍

ജഹാംഗീര്‍പുരി സംഭവത്തില്‍ പ്രതികരണവുമായി പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. ന്യൂനപക്ഷ സമൂഹത്തില്‍ ഭീതിപടര്‍ത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും രാമനവമിയും ഹനുമാന്‍ ജയന്തിയുമെല്ലാം അതിക്രമങ്ങള്‍ നടത്താനുള്ള ദിവസങ്ങളാക്കി മാറ്റുന്നുവെന്നും തെരഞ്ഞെടുപ്പ് വിജയത്തിനായ് വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട് അതേ സമയം വിഷയത്തിലെ കോണ്‍ഗ്രസിന്റെ നിരുത്തരവാദപരമായ സമീപനങ്ങളെയും വിജയരാഘന്‍ വിമര്‍ശിച്ചു. രാജ്യത്ത് കോണ്‍ഗ്രസിന്റെ നാശത്തിന്റെ ആഴം വളരെ വലുതാണെന്നും, കോണ്‍ഗ്രസ് കൈകാര്യം ചെയ്യുന്നത് അപകടകരമായ രാഷ്ട്രീയമാണെന്നും, കോണ്‍ഗ്രസിന്റെ പരിപാടികളില്‍ വാടകയ്ക്ക് എടുക്കുന്ന ആളുകളാണ് പങ്കെടുക്കുന്നത്. വര്‍ഗ്ഗീയ ശക്തികളുടെ നീക്കങ്ങളില്‍ അവസരവാത സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.

അതേസമയം ജഹാംഗീര്‍പുരിയിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് വിലക്ക് തുടരുമെന്ന് സുപ്രീംകോടതി. മേയറിന് സ്റ്റേ ഓര്‍ഡര്‍ അറിയിപ്പ് ലഭിച്ചിട്ടും പൊളിച്ചത് ഗൗരവതരമെന്നും കോര്‍പറേഷന്‍ സത്യവാങ്മൂലം നല്‍കണമെന്നും കോടതി വ്യക്തമാക്കി.കെട്ടിടങ്ങള്‍പൊളിക്കുന്നതിരായ ഹര്‍ജി ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ ബഞ്ച് പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം .ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നടപടി ഏകപക്ഷീയമാണെന്നാണ് ജംഇയത്തുല്‍ ഉലമ ഹിന്ദ് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹരജിയിലെ വാദം.

ഹനുമാന്‍ ജയന്തി ദിനത്തില്‍ സംഘര്‍ഷമുണ്ടായ ജഹാംഗീര്‍പുരിയില്‍ മുന്നറിയിപ്പില്ലാതെയാണ് കിഴക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍ തുടങ്ങിയത്. കെട്ടിടം പൊളിക്കുന്നതിന് പതിനാല് ദിവസം മുന്‍പ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കണമെന്ന നടപടി പോലും കോര്‍പ്പറേഷന്‍ പാലിച്ചിരുന്നില്ല. ഇത് ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജംഇയത്തുല്‍ ഉലമ ഹിന്ദ് ഉള്‍പ്പെടുള്ളവര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹരജിയില്‍ അന്തിമവാദം കേള്‍ക്കുന്നത് വരെ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ രണ്ടംഗ ബഞ്ചാണ് കേസില്‍ വിശദമായ വാദം കേള്‍ക്കുക. തല്‍സ്ഥിതി തുടരാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടിട്ടും പൊളിക്കല്‍ തുടര്‍ന്നത് അഭിഭാഷകര്‍ ഇന്ന് കോടതിയില്‍ ഉന്നയിക്കും. മുതിര്‍ന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണും, കപില്‍ സിബലും, ദുഷ്യന്ത് ദാവേയുമാണ് ഹരജിക്കാര്‍ക്കായി ഹാജരാകുന്നത്. മധ്യപ്രദേശ് ഉള്‍പ്പെടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന പൊളിച്ച് നീക്കലിനെതിരായ ഹരജികളും കോടതിയുടെ പരിഗണനയിലുണ്ട്. കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്ന ജഹാംഗീര്‍പുരിയില്‍ സുരക്ഷ ശക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News