K V Thomas: പി ജെ കുര്യന് ക്ലീന്‍ചിറ്റ്; കോണ്‍ഗ്രസില്‍ ഇരട്ടനീതിയെന്ന് കെ വി തോമസ്

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ വിമര്‍ശിച്ച പിജെ കുര്യന്(P J kurian) ക്ലീന്‍ചിറ്റ് (clean chit) നല്‍കി പ്രതിപക്ഷനേതാവ് വിഡി.സതീശന്‍(V D satheesan). കുര്യന്‍ വിശദീകരണം നല്‍കിയെന്നും ആശയക്കുഴപ്പമില്ലെന്നും സതീശന്‍. മുഖ്യമന്ത്രിയുടെ ഇഫ്താറിനും മറ്റ് സെമിനാറുകളിലും പങ്കെടുക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ അനുമതി വാങ്ങിയിരുന്നോയെന്ന് കെവി തോമസ്(k v thomas ). കോണ്‍ഗ്രസില്‍ ഇരട്ടനീതിയെന്നും കെ വി തോമസ് തിരുവനന്തപുരത്ത് പ്രതികരിച്ചു.

രാഹുല്‍ ഗന്ധിയെ പേരെടുത്ത വിമര്‍ശിച്ച പിജെ കുര്യനെതിരെ വി ഡി.സതീശനും സുധാകരനും പരാതിയില്ല. കാരണം മറ്റൊന്നുമല്ല കെസി വേണുഗോലിനെ ഒഴിവാക്കിയായിരുന്നു കുര്യന്റെ വിമര്‍ശനം. കുര്യനുമായി വി ഡി സതീശന്‍ കഴിഞ്ഞദിവസം ചര്‍ച്ച നടത്തി. പി ജെ കുര്യന്‍ അച്ചടക്കമുള്ള പാര്‍ട്ടിക്കാരനെന്നാണ് കെസി വേണുഗോപാല്‍ അനുകൂലികളുടെ നിലപാട്.ഇതോടെയാണ് കെപിസിസി നേതൃത്വത്തിനെതിരെ കെ വി തോമസ് വീണ്ടും രംഗത്തെത്തിയത്

കോണ്‍ഗ്രസിന്റെ ദേശീയ നിലപാടില്‍ ഉറച്ചുനിന്നായിരുന്നു സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കെവി.തോമസിന്റെ പ്രസംഗം. എന്നാല്‍ രാഹുല്‍ ഗാന്ധി സ്ഥിരയില്ലാത്ത നേതാവെന്നും നേതൃമാറ്റമുണ്ടാകണം എന്നും ആവശ്യപ്പെട്ട നേതാവാണ് പിജെ കുര്യന്‍.കുര്യന് ക്ലീന്‍ചിറ്റ് നല്‍കുമ്പോള്‍ കോണ്‍ഗ്രസില്‍ ഇരട്ടനീതിയെന്ന കെ വി തോമസിന്റെ ആരോപണം ശരിയാകുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News