Priyanka Chopra; പ്രിയങ്കയുടെ ഹോളിവുഡ് ചിത്രം ‘ദ മട്രിക്സ് റിസറക്ഷൻ’ മലയാളത്തിലും

പ്രിയങ്ക ചോപ്ര അഭിനയിച്ച ഹോളിവുഡ് ചിത്രമെന്ന നിലയില്‍ പ്രേക്ഷക ശ്രദ്ധയിലെത്തിയതാണ് ‘ദ മട്രിക്സ് റിസറക്ഷൻ’. പ്രിയങ്ക ചോപ്ര ചിത്രം 2021 ഡിസംബർ 22നായിരുന്നു തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ പ്രിയങ്കയുടെ ചിത്രം ഒടിടി പ്ലാറ്റ്‍ഫോമിലേക്കും എത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത (Priyanka Chopra).

ആമസോണ്‍ പ്രൈം വീഡിയോയിലാണ് ‘ദ മട്രിക്സ് റിസറക്ഷൻ’ സ്‍ട്രീം ചെയ്യുക. മെയ് 12നാണ് ഒടിടി റിലീസ്. ആമസോണ്‍ പ്രൈം വീഡിയോ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇംഗ്ലീഷിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ ചിത്രം സ്‍ട്രീം ചെയ്യും.

പ്രിയങ്ക ചോപ്രയുടെ മകള്‍ക്ക് പേരിട്ടു; ഏറ്റെടുത്ത് ആരാധകർ

മകള്‍ക്ക് പേരിട്ട് പ്രിയങ്ക ചോപ്ര- നിക് ജൊനാസ് ദമ്പതികള്‍. മാല്‍തി മേരി ചോപ്ര എന്നാണ് കുഞ്ഞിന് പേരിട്ടത്. സംസ്‍കൃതത്തില്‍ നിന്ന് ഉത്സഭവിച്ച വാക്കാണ് മാല്‍തി. സുഗന്ധമുള്ള പുഷ്‍പം അല്ലെങ്കില്‍ ചന്ദ്രപ്രകാശം എന്നാണ് അര്‍ഥം. കടലിലെ നക്ഷത്രം എന്ന അര്‍ഥമുള്ള സ്റ്റെല്ല മാരിസ് എന്ന ലാറ്റിൻ പദത്തില്‍ നിന്നുള്ള വാക്കും കുഞ്ഞിന് പേരായി സ്വീകരിച്ചു. യേശു ക്രിസ്‍തുവിന്റെ മാതാവായ മേരി എന്ന അര്‍ഥവും പ്രിയങ്കയുടെ കുഞ്ഞിന്റെ പേരിനുണ്ട്. എന്തായാലും പ്രിയങ്ക ചോപ്രയുടെ കുഞ്ഞിന്റെ പേര് ചര്‍ച്ചയായിരിക്കുന്നു (Malti Marie Chopra Jonas).

ഗായകനായ നിക്ക് ജൊനാസും പ്രിയങ്ക ചോപ്രയും 2018ലായിരുന്നു വിവാഹിതരായത്. ഡിസംബര്‍ ഒന്നിനാണ് ഇരുവരും വിവാഹിതരായത്. ആറ് മാസത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഭർത്താവിനൊപ്പം യുഎസിലാണ് നിലവില്‍ പ്രിയങ്ക ചോപ്രയുടെ താമസം.

കുഞ്ഞ് ജനിച്ച കാര്യം പ്രിയങ്ക ചോപ്ര തന്നെയാണ് അറിയിച്ചത്. വാടക ഗര്‍ഭധാരണത്തിലൂടെ ഞങ്ങള്‍ ഒരു കുഞ്ഞിനെ സ്വാഗതം ചെയ്‌തെന്ന് വളരെ സന്തോഷത്തോടെ അറിയിക്കുകയാണ്. ഈ പ്രത്യേക സമയത്ത് കുടുംബത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഞങ്ങള്‍ക്ക് സ്വകാര്യത ആവശ്യമാണ് എന്നുമായിരുന്നു പ്രിയങ്ക ചോപ്ര എഴുതിയത്. വാടക ഗര്‍ഭധാരണത്തിലൂടെ ഒരു കുഞ്ഞ് ജനിച്ചപ്പോള്‍ പ്രിയങ്ക ചോപ്രയെ അഭിനന്ദിച്ചും വിമര്‍ശിച്ചും ഒട്ടേറെ പേര്‍ രംഗത്ത് എത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here