Chenab valley Project: ചെനാബ് വാലി പദ്ധതി അഴിമതി; തിരുവനന്തപുരം അടക്കം 14 ഇടങ്ങളിൽ സി ബി ഐ റെയ്ഡ്

ജമ്മു കശ്മീരിലെ(Jammu kashmir) ചെനാബ് വാലി(Chenab valley Project) വൈദ്യുതി പദ്ധതി കരാറുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ രാജ്യവ്യാപക സി ബി ഐ(CBI) റെയ്ഡ്. ജമ്മു, ശ്രീനഗർ, മുംബൈ, നോയിഡ, ദില്ലി, തിരുവനന്തപുരം അടക്കം 14 ഇടങ്ങളിലാണ് റെയ്ഡ്. ഐ എ എസ് ഉദ്യോഗസ്ഥൻ നവീൻ കുമാർ ചൗധരി, പദ്ധതിയുമായി ബന്ധപ്പെട്ട 3 ഉദ്യോഗസ്ഥർ തുടങ്ങിയകാരെ കേന്ദ്രികരിച്ചാണ് അന്വേഷണം. മുൻ ജമ്മു കാശ്മീർ ഗവർണർ സത്യപാൽ മാലിക്കിൻ്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് റെയ്ഡ്.

രണ്ട് ഫയലുകളില്‍ നിയമാനുസൃതമായി അല്ലാതെ ഇടപെടാന്‍ തനിക്ക് 300 കോടി വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് നിലവിലെ മേഘാലയ ഗവർണർ സത്യപാൽ മാലികിന്റെ വെളിപ്പെടുത്തൽ. 300 കോടിയുടെ അഴിമതി സംബന്ധിച്ച് സത്യപാല്‍ മാലിക്കിനെതിരേ സിബിഐ അന്വേഷണം വരുമെന്ന് വാര്‍ത്ത വന്നതോടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം ഏത് അന്വേഷണം വന്നാലും സ്വാഗതം ചെയ്യും. അന്വേഷണ ഏജന്‍സികള്‍ക്ക് എന്ത് വിവരം വേണമെങ്കിലും നല്‍കും. കര്‍ഷക സമരത്തിന് അനുകൂലമായ നിലപാടെടുത്തത് കൊണ്ട് ചിലര്‍ എന്നെ ലക്ഷ്യം വെക്കുകയാണ്. പക്ഷെ ഭയമില്ലെന്നും കര്‍ഷകര്‍ക്ക് വേണ്ടി ഇനിയും ശബ്ദമുയരുമെന്നും നേരത്തെ മാലിക് പറഞ്ഞിരുന്നു.

2019ൽ ജമ്മുകശ്മീരിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ കരാർ മുബൈയിലെ ഒരു സ്വകാര്യ കമ്പനിക്ക് നല്കിയതിലാണ് അഴിമതി ആരോപണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News