Supreme Court:കേന്ദ്രം ജുഡീഷ്യറിയെ പഠിപ്പിക്കേണ്ട; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. കേന്ദ്രം ജുഡീഷ്യറിയെ പഠിപ്പിക്കേണ്ടെന്ന് ജസ്റ്റിസ് എസ് കെ കൗള്‍ വിമര്‍ശിച്ചു.

ജയിലില്‍ കഴിയുന്ന അബു സലീമിന്റെ ഹര്‍ജി പരിഗണിക്കവേയാണ് കേന്ദ്രത്തിനെതിരെയുള്ള സുപ്രീം കോടതിയുടെ പരാമര്‍ശം. വിഷയത്തില്‍ എന്ത് നിലപാട് എടുക്കണമെന്ന് കേന്ദ്രം പഠിപ്പിക്കണ്ടെന്ന് കോടതി വിമര്‍ശിച്ചു.

സുപ്രീം കോടതിക്ക് നല്‍കിയ ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടിയില്‍ ‘ഞങ്ങള്‍ വേണ്ട സമയത്ത് യുക്തമായ തീരുമാനം എടുക്കാം’ എന്നുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരാമര്‍ശനത്തിനെതിരെയാണ് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News