Payyoli: പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ വിദ്യാര്‍ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍|Suicide

പത്താംക്ലാസ്(SSLC) പരീക്ഷ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആയനിക്കാട് പുത്തന്‍പുരയില്‍ പി. ജയദാസന്റേയും ഷീജയുടേയും മകള്‍ അനുശ്രീ (15) ആണ് മരിച്ചത്. പയ്യോളി(Payyoli) ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്.

പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഉടന്‍ വസ്ത്രം മാറാന്‍ മുകളിലേക്ക് കയറിയതാണ്. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാത്തതിനാല്‍ അന്വേഷിച്ചപ്പോഴാണ് മുറി അകത്ത് നിന്നും പൂട്ടിയ നിലയില്‍ കണ്ടത്. വാതില്‍ ചവിട്ടി പൊളിച്ച് അകത്ത് കയറിയപ്പോഴേക്കും കുട്ടി തൂങ്ങിയ നിലയിലായിരുന്നു.

ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട്(Kozhikode) മെഡിക്കല്‍ കോളേജിലാണ് മൃതദേഹമുള്ളത്.കുട്ടിക്ക് കഴിഞ്ഞ കണക്ക് പരീക്ഷയും ഇന്നത്തെ ഫിസിക്‌സ് പരീക്ഷയും ബുദ്ധിമുട്ടായിരുന്നുവെന്ന് പറഞ്ഞിരുന്നു. ഇതിന്റെ വിഷമത്തിലായിരിക്കാം മരണമെന്നാണ് പ്രാഥമിക നിഗമനം. നേഴ്‌സിംഗ് വിദ്യാര്‍ഥിനിയായ അനഘ സഹോദരിയാണ്.

|ആത്മഹത്യ ഒന്നിനും പരിഹാരമല്ല|

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News