Kerala Bank:കേരള ബാങ്കിലെ നിയമനങ്ങള്‍ പി എസ് സിക്ക്: മന്ത്രി വി എന്‍ വാസവന്‍

(Kerala Bank)കേരള ബാങ്കിലെ നിയമനങ്ങള്‍ പി എസ് സി(PSC)ക്ക് വിട്ടതായി സഹകരണ മന്ത്രി വി എന്‍ വാസവന്‍. കൊച്ചിയില്‍ നടക്കുന്ന സഹകരണ എക്‌സ്‌പോയിലെ കേരള ബാങ്ക് പവലിയന്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു സഹകരണ മന്ത്രി വി എന്‍ വാസവന്‍(V N Vasavan). ആദ്യഘട്ടമായി കേരള ബാങ്കിലെ 300 ഒഴിവുകളാണ് പി എസ് സി ക്ക് റിപ്പോര്‍ട്ട് ചെയതതെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. നിയമ
നടപടികള്‍ ആരംഭിക്കുന്നതോടെ ഒഴിവുകളുടെ എണ്ണം ആയിരമാകും.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരള ബാങ്ക് 5631 കോടി രൂപയുടെ അധികവളര്‍ച്ച കൈവരിച്ചു. സംസ്ഥാനത്തെ ഒന്നാമത്തെ ബാങ്കായി കേരള ബാങ്കിനെ ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും ‘ബി ദി നമ്പര്‍ വണ്‍’ ക്യാംപെയ്ന്‍ വന്‍ വിജയമാണെന്നും മന്ത്രി അറിയിച്ചു.

സഹകരണ എക്‌സ്‌പോയിലെ കേരള ബാങ്ക് പവലിയനും മന്ത്രി സന്ദര്‍ശിച്ചു.പവലിയനിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഡിജിറ്റല്‍ ഷോ.കേരള ബാങ്കിന്റെ രൂപീകരണവും വളര്‍ച്ചയും അനാവരണം ചെയ്യുന്ന ഡിജിറ്റല്‍ ഷോ സഹകരണ എക്‌സ്‌പോയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്.

കേരള ബാങ്കിന്റെ രൂപീകരണവും വളര്‍ച്ചയും സംബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു. ദിവസേന സഹകരണ എക്‌സ്‌പോയിലെ കേരളാ ബാങ്ക് പവലിയന്‍ സന്ദര്‍ശിക്കാന്‍ നിരവധി പേരാണ് എത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here