K-Swift:കെഎസ്ആര്‍ടിസി- സ്വിഫ്റ്റ്; 10 ദിവസത്തെ വരുമാനം 61 ലക്ഷം കടന്നു

ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമായ യാത്ര പ്രധാന്യം നല്‍കുന്ന (KSRTC)കെഎസ്ആര്‍ടിസി- സ്വിഫ്റ്റി(K-Swift)ന് പത്ത് ദിവസത്തെ വരുമാനം 61,71,908 രൂപ. സര്‍വ്വീസ് ആരംഭിച്ച 11-ാം തീയതി മുതല്‍ 20 വരെ 1,26,818 കിലോ മീറ്റര്‍ സര്‍വ്വീസ് നടത്തിയപ്പോഴാണ് ഇത്രയും തുക ടിക്കറ്റ് ഇനത്തില്‍ കെ എസ് ആര്‍ ടി സി- സ്വിഫ്റ്റിന് വരുമാനം ലഭിച്ചത്.

(AC Sleeper)എ സി സ്ലീപ്പര്‍ ബസില്‍ നിന്നും 28,04,403 രൂപയും, എ.സി സ്വീറ്ററിന് 15,66,415 രൂപയും, നോണ്‍ എ സി സര്‍വ്വീസിന് 18,01,090 രൂപയുമാണ് വരുമാനം ലഭിച്ചത്.

നിലവില്‍ 30 ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. എ സി സ്ലീപ്പര്‍ സര്‍വ്വീസിലെ 8 ബസുകളും ബാംഗ്ലൂര്‍ സര്‍വ്വീസാണ് നടത്തുന്നത്. എ സി സ്ലീപ്പര്‍ ബസുകള്‍ പത്തനംതിട്ട- ബാംഗ്ലൂര്‍, കോഴിക്കോട്- ബാംഗ്ലൂര്‍ എന്നിവടങ്ങിലേക്കും, ആഴ്ചയിലെ അവധി ദിവസങ്ങളില്‍ ചെന്നൈയിലേക്കും, തിരുവനന്തപുരം- കോഴിക്കോട് റൂട്ടിലുമാണ് സര്‍വ്വീസ് നടത്തിയത്.

തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്, കണ്ണൂര്‍, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നിവടങ്ങിലേക്കാണ് നോണ്‍ എ സി സര്‍വ്വീസ് നടത്തുന്നത്. ബസുകളുടെ പെര്‍മിറ്റിന് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ പെര്‍മിറ്റ് ലഭിക്കുന്ന മുറയ്ക്ക് ഉടന്‍ തന്നെ 100 ബസുകളും സര്‍വ്വീസ് ആരംഭിക്കുമെന്ന് കെഎസ്ആര്‍ടിസി- സ്വിഫ്റ്റ് മാനേജ്‌മെന്റ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News