boris johnson: അന്ന് ട്രംപ് വന്നപ്പോള്‍ മതില്‍ കെട്ടി; ഇന്ന് ബോറിസ് ജോണ്‍സന്‍ എത്തിയപ്പോള്‍ ചേരികള്‍ തുണികൊണ്ട് മറച്ച് അധികൃതര്‍

രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി ഗുജറാത്തിലെ അഹമ്മദാബാദിലെത്തിയ (ahmedabad) ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ (boris johnson )കാണാതാരിക്കാന്‍ വേണ്ടി വഴിയരികിലെ ചേരികള്‍ (Slum ) തുണികെട്ടി മറച്ച് അധികൃതര്‍. അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തിനു സമീപത്തുള്ള ചേരികളാണ് അധികൃതര്‍ തുണികെട്ടി മറച്ചിരിക്കുന്നത്

വെള്ള തുണികൊണ്ടാണ് റോഡില്‍ നിന്നുള്ള ചേരികളുടെ കാഴ്ചകള്‍ ബോറിസ് ജോണ്‍സണ്‍ കാണാതിരിക്കാന്‍ വേണ്ടി മറച്ചിരിക്കുന്നത്. ആശ്രമത്തിലേക്കുള്ള പാതയോരങ്ങള്‍ മുഴുവന്‍ തുണികൊണ്ട് ഉയരത്തില്‍ മറച്ചിരിക്കുന്നത് കൂടാതെ അഹമ്മദാബാദ് നഗരത്തിലുടനീളം ബോറിസ് ജോണ്‍സനെ സ്വാഗതം ചെയ്തുകൊണ്ടുള്ള വലിയ ഹോര്‍ഡിങ്ങുകളും സ്ഥാപിച്ചിട്ടുണ്ട്.

ഈ ചിത്രങ്ങലെല്ലാം തന്നെ ചിത്രങ്ങള്‍ ഇപ്പോള്‍ ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എക്‌ണോമിക് ടൈംസിലെ ഡി.പി ഭട്ടയാണ് ചേരികള്‍ മറച്ചുകെട്ടിയതിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പുറത്തുവിട്ടത്. അതേസമയം 2020 ഫെബ്രുവരില്‍ മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചപ്പോഴും ചേരികള്‍ മതില്‍കെട്ടി മറച്ചിരുന്നു.

ട്രംപിന്റെ ഗുജറാത്ത് സന്ദര്‍ശന സമയത്ത് അഹമ്മദാബാദില്‍ ചേരികള്‍ മതില്‍കെട്ടി മറച്ചത് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിതെളിച്ചിരുന്നു. ട്രംപിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വാഹനവ്യൂഹം കടന്നുപോയ സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളം മുതല്‍ ഇന്ദിരാ ബ്രിഡ്ജ് വരെയുള്ള പാതയോരങ്ങളിലെല്ലാം ചേരികള്‍ മറക്കാനായി അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ ഉയരത്തില്‍ മതില്‍കെട്ടുകയായിരുന്നു.

സബര്‍മതി ആശ്രമം സന്ദര്‍ശിച്ച ബോറിസ് ജോണ്‍സന് ഗാന്ധിജിയുടെ ഇതുവരെ പ്രസിദ്ധീകരിക്കാത്ത ‘ഗൈഡ് ടു ലണ്ടന്‍’ എന്ന പുസ്തകം സമ്മാനിച്ചു. മീരാബെന്നിന്റെ ആത്മകഥയായ ‘ദി സ്പിരിറ്റ്‌സ് പില്‍ഗ്രിമേജ്’ എന്ന പുസ്തകവും സമ്മാനിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ബോറിസ് ജോണ്‍സന് ഒപ്പമുണ്ടായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനാണ് ബോറിസ് ജോണ്‍സന്‍ സന്ദര്‍ശനം നടത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News