
ചില്ലറ വിപണിയില്‍ പത്ത് ലക്ഷത്തോളം വില വരുന്ന 42 ഗ്രാം ബ്രൗണ്‍ ഷുഗറുമായി(Brown Sugar) കുണ്ടുങ്ങല്‍ CN പടന്ന സ്വദേശി സുനീര്‍ (50)പിടിയില്‍. ടൗണ്‍ ACP ബിജുരാജിന്റെ നേതൃത്വത്തില്‍ കസബ SI ശ്രീജിത്തും ആന്റി നാര്‍ക്കോടിക്ക് ACP ജയകുമാറിന്റെ കീഴിലുള്ള ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ചാലപ്പുറത്ത് നടന്ന വാഹന പരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. ഈ മാസം ചുമതലയെടുത്ത ജില്ലാ പോലീസ് മേധാവി DlG അക്ബര്‍ IPSന്റെ നിര്‍ദ്ദേശപ്രകാരം ലഹരി മരുന്നിനെതിരെ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തി വരവെ DCP ആമോസ് മാമന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ ദിവസങ്ങളോളം നിരീക്ഷിച്ചു വരികയായിരുന്നു.
മുംബെയില്‍നിന്ന് ഗ്രാമിന് 1700രൂപക്ക് വാങ്ങി പതിനെട്ടായിരം മുതല്‍ ഇരുപത്തിരണ്ടായിരം രൂപ വരെ വിലയിട്ടാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതി ബ്രൗണ്‍ ഷുഗര്‍ വില്‍ക്കുന്നത്. യുവാക്കളെ ലക്ഷ്യമിട്ട് വന്‍തോതില്‍ ലഹരി കടത്തുന്ന സംഘങ്ങള്‍ സജീവമാവുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം യുവാക്കള്‍ ഗുണ്ടാ പ്രവര്‍ത്തനങ്ങളിലേക്കും, മറ്റു കുറ്റകൃത്യങ്ങളിലേക്കും തിരിയുന്നതിനാല്‍ ഇത്തരം സംഘങ്ങളെ പൊലീസ് നിരീക്ഷിച്ചു വരികയാണ്. സിന്തറ്റിക് ഡ്രഗിനെതിരെ ആന്റിനാര്‍ക്കോടിക് സ്‌ക്വാഡ് കര്‍ശനമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ACP ജയകുമാര്‍ അറിയിച്ചു.
പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്ന് ഇയാളുടെ പക്കല്‍ നിന്നും പിടികൂടിയ ലഹരിമരുന്നിന്റെ ഉറവിടത്തെ കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. കൂടാതെ ഇയാള്‍ക്ക് മറ്റു സഹായികളുണ്ടോ എന്ന കാര്യത്തെകുറിച്ചും പൊലീസ് അന്വേഷിച്ചുവരുന്നുണ്ട്. ഡന്‍സാഫ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഒ. മോഹന്‍ദാസ്, അംഗങ്ങളായ ASI മനോജ്,കെ.അഖിലേഷ്,ഹാദില്‍കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത്ത്, ജിനേഷ് ചൂലൂര്‍, അര്‍ജുന്‍ അജിത്ത്, ഷഹീര്‍ പെരുമണ്ണ, സുമേഷ് ആറോളി, കസബ സ്റ്റേഷനിലെ CPO മാരായ ശ്രീജേഷ്, ബനീഷ്, M.വിഷ്ണു, പ്രഭTK, സൈബര്‍സെല്ലിലെ രൂപേഷ്, രാഹുല്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പിടിയിലായ സുനീര്‍ രണ്ടു വര്‍ഷം മുന്‍പ് ചേവായൂര്‍ ഇരിങ്ങാടന്‍പ്പള്ളിയിലെ റൂമില്‍ നിന്നും ബ്രൗണ്‍ഷുഗര്‍ ഓവര്‍ ഡോസായി യുവാവ് മരിച്ച കേസിലെ പ്രതിയാണ്. പല സ്ഥലങ്ങളില്‍ വാടകക്ക് മാറി താമസിച്ച് ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here