ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ പ്രാരംഭ ഓഹരി വില്പന ഈയാഴ്ചതന്നെ പ്രഖ്യാപിച്ചേക്കും. വിപണിയിലെ സാധ്യതയും ആങ്കര്‍ നിക്ഷേപകരില്‍നിന്നുള്ള പ്രതികരണവുമനുസരിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.അഞ്ച് ശതമാനം ഓഹരി വില്‍ക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും നിക്ഷേപക താല്‍പര്യം പരിഗണിച്ച് ആറുശതമാനമായി ഉയര്‍ത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.
മാര്‍ച്ച് അവസാന ആഴ്ചയിലാണ് ഐപിഒ പ്രഖ്യാപിക്കാനാണിരുന്നതെങ്കിലും വിപണിയിലെ സാഹചര്യംവിലയിരുത്തി നീട്ടിവെയ്ക്കുകയായിരുന്നു. പുതുക്കിയ അപേക്ഷ പ്രകാരം മെയ് 12വരെ ഐ.പി.ഒയ്ക്ക് സമയമുണ്ട്. കമ്പനിയുടെ എംബഡഡ് മൂല്യം 5.4 ലക്ഷം കോടി രൂപയായാണ് നിശ്ചയിച്ചിട്ടുള്ളത്.
ഇതിന്റെ രണ്ടോ മുന്നോ ഇരട്ടിയാകും വിപണി മൂല്യം. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് നടപ്പ് സാമ്പത്തിക വര്‍ഷം 65,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
അതേ സമയംഗ്രേറ്റ് ഈസ്റ്റേണ്‍ ഷിപ്പിങ് കമ്പനി ലിമിറ്റഡ് ഓഹരികള്‍ വിപണിയില്‍ കുതിച്ചുയരുന്നു. ആറ് ശതമാനത്തില്‍ അധികമാണ് വ്യാഴാഴ്ച ഓഹരി ഉയര്‍ന്നത്. ഹ്രസ്വകാല പ്രതിരോധനിലയായ 380 രൂപയെ വലിയ വോളിയത്തിന്റെ പിന്തുണയോടെ ഓഹരി മറികടന്നിട്ടുണ്ട്. 10 ദിവസം,30 ദിവസം,50 ദിവസത്തെയും ശരാശരി വോളിയത്തെ മറികടന്നു. വാങ്ങല്‍ താല്‍പ്പര്യം വലിയതോതില്‍ ഉയരുന്നത് ബുള്ളിഷ് സ്വഭാവം ശക്തമാകുന്നുവെന്ന് കാണിക്കുന്നു. സാങ്കേതിക സൂചകങ്ങളൊക്കെ വരുംദിവസങ്ങളിലും ഓഹരി കുതിച്ചുയരാനുള്ള സാധ്യതകള്‍ പങ്കുവെക്കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.