
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടിക്ക് ദേശീയ അംഗീകാരം. ‘മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി’ (സിഎംഇഡിപി) വിജയകരമായി നടപ്പാക്കിയതിന് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെഎഫ്സി) 2022 ലെ സ്‌കോച്ച് (SKOCH) ദേശീയ അവാര്‍ഡ് നേടി. ദേശീയതലത്തില്‍ ഡിജിറ്റല്‍, സാമ്പത്തിക, സാമൂഹിക മേഖലകളിലെ മികച്ച ശ്രമങ്ങള്‍ക്ക് നല്‍കുന്ന അംഗീകാരമാണിത്.
സംരംഭക അഭിരുചിയുള്ള തൊഴില്‍രഹിതര്‍ക്ക് സംരംഭങ്ങള്‍ സ്ഥാപിക്കാന്‍ 5% പലിശ നിരക്കില്‍ ഒരു കോടി രൂപ വരെ ലളിത വ്യവസ്ഥകളില്‍ വായ്പ നല്‍കുന്ന പദ്ധതിയാണ് സി എം ഇ ഡി പി. ഇതു മുഖാന്തരം ഇതുവരെ 1894-ലധികം യൂണിറ്റുകള്‍ സ്ഥാപിക്കുകയും 158 കോടി രൂപ വായ്പ അനുവദിക്കുകയും ചെയ്തു. സംരംഭകര്‍ക്ക് 5% പലിശയ്ക്ക് 2 കോടി രൂപ വരെയുള്ള വായ്പകള്‍ ഉടനടി ലഭ്യമാകും. ഓരോ വര്‍ഷവും 500 പുതിയ സംരംഭങ്ങള്‍ എന്ന കണക്കില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 2500 സംരംഭങ്ങള്‍ സ്ഥാപിക്കാനും ലക്ഷ്യമിട്ടിട്ടുണ്ട്. അതിനായി ഈ വര്‍ഷം സി എം ഇ ഡി പി വഴി 500 കോടി രൂപ അനുവദിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here