
(Santhosh Trophy)സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗുജറാത്തിനെ തോല്‍പ്പിച്ച് ഗ്രൂപ്പ് ബിയില്‍ മണിപ്പൂര്‍ ഒന്നാമതെത്തി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് മണിപ്പൂര്‍ ഗുജറാത്തിനെ തോല്‍പ്പിച്ചത്.
ചാമ്പ്യന്‍ഷിപ്പിലെ ഗുജറാത്തിന്റെ രണ്ടാം തോല്‍വിയാണിത്. ഇതോടെ ഗുജറാത്തിന്റെ സെമി ഫൈനല്‍ പ്രതീക്ഷയ്്ക്കാണ് മങ്ങലേറ്റത്. കളിച്ച രണ്ടു മത്സരവും തോറ്റ ഗുജറാത്ത് ഗ്രൂപ്പ് ബിയില്‍ അവസാന സ്ഥാനത്താണ്‌പ്പോള്‍. മണിപ്പൂരിനായി സുധിര്‍ ലൈതോന്‍ജം ഒരു ഗോള്‍നേടി. ഗുജറാത്തിന്റെ മലയാളി പ്രതിരോധ താരം സിദ്ധാര്‍ത്ഥ് സുരേഷ് നായര്‍ നേടിയ സെല്‍ഫ് ഗോളും മണിപ്പൂരിന്റെ ഗോള്‍ പട്ടികയിലുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here