Mohanlal:ഇനി ‘ഒടിയന്‍’ മാണിക്യനെ ഹിന്ദിയിലും കാണാം; ട്രെയിലര്‍ പുറത്ത്

മലയാളത്തില്‍ പ്രേക്ഷകര്‍ ഏറെ ആവേശപൂര്‍വം കാത്തിരുന്ന് റിലീസായ (VA Sreekumar)വി.എ ശ്രീകുമാര്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മോഹന്‍ലാല്‍(Mohanlal) ചിത്രം ഒടിയന്‍(Odiyan) ഹിന്ദിയിലേക്ക് എത്തുന്നു. ചിത്രം ഹിന്ദി റിമേക്കിലൂടെയാകും തിയേറ്ററുകളില്‍ എത്തുക. ഹിന്ദി മൊഴിമാറ്റമായി ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം പുറത്തിറങ്ങി. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ മഞ്ജു വാര്യര്‍, പ്രകാശ് രാജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാണ്.

വടക്കന്‍ കേരളത്തില്‍ പണ്ട് കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ഒടിയന്‍ എന്ന സങ്കല്‍പത്തെ ആധാരമാക്കിയാണ് ചിത്രം ഇറങ്ങിയത്. ഒടിയന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഹരികൃഷ്ണനാണ്. ചിത്രത്തില്‍ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്.

മലയാളത്തില്‍ 2018 ഡിസംബര്‍ 14ന് റിലീസ് ചെയ്ത ചിത്രം റിലീസ് ചെയ്തത്. ആദ്യ 14 ദിവസം കൊണ്ടുതന്നെ 54 കോടി രൂപ ആഗോളതലത്തില്‍ സിനിമ നേടിയിരുന്നു. ഇതോടെ മലയാളത്തിലെ എക്കാലത്തെയും മികച്ച കളക്ഷന്‍ റെക്കോര്‍ഡുകളുള്ള ചിത്രങ്ങളുടെ പട്ടികയില്‍ ചിത്രം ഇടം നേടിയിരുന്നു. ഒടിയന്റെ ചിത്രീകരണം ആരംഭിച്ചത് ഉത്തര്‍ പ്രദേശിലെ വാരണാസിയിലാണ്. പാലക്കാട്, ഉടുമലൈപ്പേട്ടൈ, പൊള്ളാച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലും സിനിമയുടെ ചിത്രീകരണം നടന്നു. 12 മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലൈമാക്സ് രംഗം ചിത്രീകരിക്കുവാന്‍ 25 ദിവസമാണ് വേണ്ടിവന്നത്. ചിത്രത്തിലെ സംഘട്ടനരംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് പീറ്റര്‍ ഹെയ്ന്‍ ആണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News