Supreme Court: രോഗി മരിച്ചാല്‍ ഡോക്ടറെ കുറ്റം പറയാനാകില്ല: സുപ്രീംകോടതി

രോഗിയുടെ ജീവന്‍ രക്ഷിക്കാനായില്ല എന്ന ഒറ്റക്കാരണത്താല്‍മാത്രം മെഡിക്കല്‍ പിഴവിന് ഡോക്ടര്‍ക്കുമേല്‍ ഉത്തരവാദിത്വം ചുമത്താനാവില്ലെന്ന് സുപ്രീംകോടതി. ഡോക്ടര്‍ യുക്തിസഹമായ പരിചരണം നല്‍കേണ്ടതുണ്ട്. എന്നാല്‍, പ്രശ്‌നങ്ങള്‍ അതിജീവിച്ച് രോഗി വീട്ടില്‍ തിരിച്ചെത്തുമെന്ന് ഉറപ്പുനല്‍കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

ഡോക്ടര്‍ക്ക് ആവശ്യമായ നൈപുണ്യം ഇല്ലാതിരിക്കുകയോ ഒരു പ്രത്യേക കേസില്‍ കഴിവ് ഉപയോഗിക്കാതിരിക്കുകയോ ചെയ്യുമ്പോഴാണ് ബാധ്യത ചുമത്താനാവുകയെന്നും കോടതി പറഞ്ഞു.

ശസ്ത്രക്രിയയ്ക്കുശേഷമുള്ള ചികിത്സയ്ക്കിടെ ഭര്‍ത്താവ് മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരേ ഭാര്യ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട കേസാണ് സുപ്രീംകോടതി പരിഗണിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News