
കേരള കര്‍ണാടക സംസ്ഥാന അതിര്‍ത്തിയില്‍ നടന്ന വാഹന പരിശോധനയില്‍ മാരക മയക്കുമരുന്നായ എം ഡി എം എ പിടികൂടി. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി ബേപ്പൂര്‍ സ്വദേശി ഷഹനൂഫ് എന്നയാളാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ എന്‍ ഡി പി എസ് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
രണ്ടാഴ്ച മുമ്പ് മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ കെ എസ് ആര്‍ ടി സി ബസ്സില്‍ നിന്നും മാരക മയക്കുമരുന്നായ എം ഡി എം എ പിടികൂടിയിരുന്നു. മലപ്പുറം വെളിയംകോട് സ്വദേശി മുഹമ്മദ് ബഷീറിനെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. എന്‍ ഡി പി എസ് നിയമപ്രകാരം പരമാവധി 20 വര്‍ഷം ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here