നെടുമങ്ങാട് വധശ്രമകേസ്; 4 പ്രതികള്‍ അറസ്റ്റില്‍

(Nedumangad)നെടുമങ്ങാട് വധശ്രമ കേസിലെ 4 പ്രതികള്‍ അറസ്റ്റിലായി(Arrest). കരുപ്പൂര് കൊല്ലംകാവ് വാര്‍ഡില്‍ നരിച്ചിലോട് എന്‍ആര്‍ മന്‍സിലില്‍ എ മുഹമ്മദ് മുക്താര്‍(19), സഹോദരന്‍ മുഹമ്മദ് അഫാസ്(18), പറമുട്ടം വാര്‍ഡ് ദര്‍ശന സ്‌കൂളിന് സമീപം നാല്‍ക്കാലിപൊയ്കയില്‍ എഛ് ഹുസ്സൈന്‍(21), വാളിക്കോട് കൊപ്പം എസ്എച്ച് ജ്യോതി ഇംഗ്ലിഷ് മീഡിയം സ്‌കൂളിന് സമീപം അമാനത്ത് വീട്ടില്‍ എ ആദം മുഹമ്മദ് എന്ന ആദം(20) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി 7.30 മണിയോടുകൂടി നരിച്ചിലോട് റോഡില്‍ പ്രതിയായ അഫാസ് അമിത വേഗത്തില്‍ മോട്ടോര്‍ സൈക്കിള്‍ ഓടിച്ചത് ചോദ്യം ചെയ്ത നരിച്ചിലോട് സ്വദേശി വിനോദുമായി തര്‍ക്കമൂണ്ടാവുകയും തുടര്‍ന്ന് അഫാസ് അറിയിച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ സഹോദരന്‍ മുഹമ്മദ് മുക്താര്‍ ഉള്‍പ്പടെ എട്ടോളം പേര്‍ ചേര്‍ന്ന് വിനോദിനെ ദേഹോപദ്രവം ഏല്‍പിച്ച്, ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതിനാണ് ഇവര്‍ അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇവര്‍ സഞ്ചരിച്ചു വന്ന നാല് മോട്ടോര്‍ സൈക്കിളുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള വിനോദിന് തലയോട്ടിക്ക് പൊട്ടലുള്ളതായി ഡോക്ടര്‍ അറിയിച്ചതായി പൊലീസ് പറഞ്ഞു. നെടുമങ്ങാട് ഡിവൈഎസ്പി എം കെ സുള്‍ഫിക്കര്‍, സിഐ എസ് സന്തോഷ് കുമാര്‍, എസ്‌ഐമാരായ സൂര്യ, മണിക്കുട്ടന്‍ നായര്‍, പ്രൊബേഷന്‍ എസ്‌ഐ റോജോ, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ മാധവന്‍, അനില്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News