സുരേഷ്‌കുമാറിനെ വേട്ടയാടുന്നത് നിര്‍ത്തണം; സിഐടിയു(CITU) സംസ്ഥാന സെക്രട്ടറിയേറ്റ്

(KSEB)കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം ജി സുരേഷ്‌കുമാറിനെ വേട്ടയാടുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്ന് സിഐടിയു(CITU) സംസ്ഥാന സെക്രട്ടറിയേറ്റ്. കെ എസ് ഇ ബി ചെയര്‍മാന്‍ പ്രതികാര ബുദ്ധിയോടെയാണ് സുരേഷിനോട് പെരുമാറുന്നത്.
വൈദ്യുതി ബോര്‍ഡിലെ ഓഫീസര്‍മാരില്‍ ബഹുഭൂരിപക്ഷത്തിന്റെ സംഘടനയായ ഓഫീസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റായ സുരേഷ്‌കുമാറിനെ സമൂഹമദ്ധ്യത്തില്‍ താറടിച്ച് കാണിക്കാനുള്ള ബോര്‍ഡ് ചെയര്‍മാന്റെ ശ്രമങ്ങള്‍ കടുത്ത ധിക്കാരമാണെന്നും ഇത്തരം ഉദ്ദ്യോഗസ്ഥന്മാരെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ജനറല്‍ സെക്രട്ടറി എളമരം കരീം എം പി പ്രസ്താവനയിലൂടെ പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിലെ വൈദ്യുതി വകുപ്പ് മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സുരേഷ്‌കുമാര്‍ അഴിമതിക്കാരനായിരുന്നു എന്ന ആരോപണം ഉന്നയിക്കുന്നത് ആ സര്‍ക്കാരിനെയും, അന്നത്തെ വൈദ്യുതിവകുപ്പ് മന്ത്രിയെയും അപമാനിക്കുന്നതിന് തുല്യമാണ്. ഒരു സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥന്‍ ഇങ്ങനെ പെരുമാറുന്നത് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണ്. എം.ജി. സുരേഷ്‌കുമാറിന്റെ പേരില്‍ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണം അദ്ദേഹത്തോട് യാതൊരു വിശദീകരണവും തേടാതെയാണ്. ഇത്തരം നടപടികള്‍ ഒരു വിധത്തിലും അംഗീകരിക്കാനാവാത്തതാണ്. ജീവനക്കാരെ ശത്രുക്കളായി കാണുന്ന നിലപാടില്‍ നിന്നും വൈദ്യുതി ബോര്‍ഡ് മാനേജ്‌മെന്റും, വിശിഷ്യാ ചെയര്‍മാനും ഉടന്‍ പിന്തിരിയണമെന്നും (Elamaram Kareem MP)എളമരം കരീം എം പി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News