Chicken Perattu: ഇനി വീട്ടില്‍ ചിക്കന്‍ പെരട്ട് ട്രൈ ചെയ്ത് നോക്കൂ

വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഏറെ രുചികരമായ വിഭവമാണിത്.

ചിക്കന്‍ ഇടത്തരം കഷ്ണങ്ങളാക്കി മുറിച്ചത് ഒരുകിലോ

സവാള ചെറുതായരിഞ്ഞത് രണ്ടെണ്ണം (പൊടിയായോ നീളത്തിലരിഞ്ഞോ ആവാം).

പച്ചമുളക് നെടുകെ കീറിയത് ആറെണ്ണം.

തക്കാളി പൊടിയായി അരിഞ്ഞത് ഒന്നിന്റെ പകുതി (ചിക്കനില്‍ അത്യാവശ്യം വെള്ളം ഉണ്ടെങ്കിലും അല്‍പം കുറുകി സെമി ഗ്രേവി ആകാന്‍ വേണ്ടുമാത്രം. തക്കാളി നിര്‍ബന്ധമില്ല.)

ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ് ഒന്നര ടീസ്‌പൊാണ്‍.
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍.
മല്ലിപ്പൊടി ഒന്നര ടീസ്പൂണ്‍.
കുരുമുളകുപൊടി ഒരു ടീസ്പൂണ്‍.
വെളിച്ചെണ്ണ ആവശ്യത്തിനു.
ഉപ്പ് ആവശ്യത്തിനു

ഉണക്കമുളക് നാലെണ്ണം.
കറിവേപ്പില രണ്ടുതണ്ട്.
കടുക് കാല്‍ ടീസ്പൂണ്‍.

കഴുകി വൃത്തിയാക്കിയ കോഴിക്കഷ്ണങ്ങളില്‍ കുരുമുളകുപൊടി,മല്ലിപ്പൊടി, ഉപ്പ്, മഞ്ഞള്‍പ്പൊടി ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ്,അല്‍പം വെളിചെണ്ണ എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇത് ഒരുമണിക്കൂര്‍ വയ്ക്കുക.

വെളിച്ചെണ്ണയില്‍ സവാളയും, തക്കാളിയും, പച്ചമുളകും, വേപ്പിലയും വഴറ്റുക. ഒരുനുള്ള് ഉപ്പ് ചേര്‍ക്കാം. നിറം മാറിവരുമ്പോള്‍ കോഴി ചേര്‍ത്ത് നന്നായിളക്കുക. മൂടിവച്ച് അഞ്ചുമിനിറ്റ് ചെറുതീയില്‍ വേവിക്കുക.

അതിനുശേഷം ഒന്നുകൂടി നന്നായിളക്കി മൂടിവയ്ക്കാതെ 10-15 മിനുറ്റ് വേവിക്കുക.
കോഴിയില്‍ നിന്നുവരുന്ന വെള്ളം വറ്റിക്കഴിഞ്ഞ് അധികം ഡ്രൈ ആകും മുന്‍പ് സ്റ്റൗ ഓഫ് ചെയ്യുക.

കടുകും കറിവേപ്പിലയും ഉണക്കമുളകും വെളിച്ചെണ്ണയില്‍ താളിച്ച് മുകളില്‍ തൂവി ചൂടോടെ ഉപയോഗിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News