Delhi Covid Cases:കൊവിഡ് കേസുകള്‍ ഉയരുന്നു; ദില്ലിയില്‍ സൗജന്യ ബൂസ്റ്റര്‍ ഡോസുകള്‍

കൊവിഡ്(Covid) കേസുകള്‍ ഉയരുന്ന (Delhi)ഡല്‍ഹിയില്‍ സൗജന്യ ബൂസ്റ്റര്‍ ഡോസുകള്‍ ലഭ്യമാക്കുന്നു. 18 മുതല്‍ 59 വരെ പ്രായമുള്ള പൗരന്മാര്‍ക്കാണ് ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി ബൂസ്റ്റര്‍ ഡോസുകള്‍ ലഭിക്കുക. കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ ഡോസുകള്‍ക്ക് നിലവില്‍ 225 രൂപയാണ് വിലയുള്ളത്.

ദില്ലിയില്‍ ഇന്നലെ 1009 പേര്‍ക്കാണ് പുതുതായി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.7 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ ഒരാഴ്ചയായി ദില്ലിയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നുണ്ട്. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറവാണ്. ആക്ടീവ് കേസുകളില്‍ 3 ശതമാനം ആളുകള്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സ തേടുന്നത്. ദില്ലിയില്‍ കൊവിഡ് ബാധ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയിരുന്നു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് 500 രൂപ പിഴ ചുമത്തുമെന്ന് ഇതിനോടകം അറിയിപ്പ് വന്നിരുന്നു. പുതിയ നിയന്ത്രണങ്ങള്‍ രോഗപ്രതിരോധ നടപടിയുടെ ഭാഗമായി ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റിയാണ് ഏര്‍പ്പെടുത്തിയത്. കൊവിഡ് പരിശോധന വ്യാപകമാക്കാനും വാക്സിനേഷന്‍ കൂടുതല്‍ ശക്തിപ്പെടുത്താനും ദുരന്ത നിവാരണ അതോറിറ്റി ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News