മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; പുതിയ പരിശീലകന്‍ എറിക് ടെന്‍ ഹാഗ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പരിശീലിപ്പിക്കാന്‍ ഡച്ച് കോച്ച് എറിക് ടെന്‍ ഹാഗ് എത്തുന്നു. ക്ലബ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ടെന്‍ ഹാഗ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പരിശീലിപ്പിക്കാന്‍ എത്തുമെന്ന് കഴിഞ്ഞ കുറച്ച് ആഴ്ചകളായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ടെന്‍ ഹാഗ് 2017 മുതല്‍ ഡച്ച് ക്ലബ് അയാക്‌സിന്റെ പരിശീലകനായിരുന്നു.

അടുത്ത സീസണ്‍ മുതലാവും ഡച്ച് പരിശീലകന്‍ മാഞ്ചസ്റ്ററിനെ പരിശീലിപ്പിക്കുക. ടെന്‍ ഹാഗ് മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ടെന്‍ ഹാഗിനൊപ്പം അയാക്സിന്റെ സഹ പരിശീലകന്‍ മിച്ചല്‍ വാന്‍ ഡെര്‍ ഗാഗും യുണൈറ്റഡിലേക്കെത്തുമെന്നാണ് വിവരം. നിലവിലെ താത്കാലിക പരിശീലകന്‍ റാല്‍ഫ് റാഗ്‌നിക്കിന്റെ കരാര്‍ ഈ സീസണില്‍ അവസാനിക്കുകയാണ്. അദ്ദേഹം കണ്‍സള്‍ട്ടിങ് റോളിലേക്ക് മാറുമെന്നാണ് പുറത്തുവരുന്ന വിവരം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മോശം പ്രകടനങ്ങളാണ് യുണൈറ്റഡ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പട്ടികയില്‍ ആറാം സ്ഥാനത്താണ് സീസണില്‍ 54 പോയിന്റ് നേടിയ യുണൈറ്റഡ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News