Palakkad: പാലക്കാട് ശ്രീനിവാസന്‍ വധം; ഗൂഢാലോചനയില്‍ പങ്കെടുത്ത രണ്ടു പേര്‍ കൂടി പിടിയില്‍

(Palakkad) പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍(Sreenivasan Murder) രണ്ടു പേര്‍ കൂടി പിടിയില്‍. ഗൂഢാലോചനയില്‍ പങ്കെടുത്തവരില്‍ രണ്ട് പേരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും എന്നാണ് സൂചന. ശ്രീനിവാസന്‍ വധക്കേസില്‍ അക്രമി സംഘം സഞ്ചരിച്ച വാഹനങ്ങളിലൊന്ന് കണ്ടെത്തിയെന്നും സൂചന ലഭിക്കുന്നുണ്ട്.

അതേസമയം പാലക്കാട്ടെ ശ്രീനിവാസന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജിതമായി തുടരുകയാണ്. പ്രതികളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചെന്ന് പൊലീസ് ഇതിനേടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ നിലവില്‍ പന്ത്രണ്ട് പ്രതികളാണ് ഒളിവിലുള്ളത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത നാലുപേര്‍ ഇതുവരെ പിടിയിലായിട്ടുണ്ട്. ഇന്ന് അറസ്റ്റിലായ നാല് പ്രതികളെ കോടതിയില്‍ ഹാജരാക്കും. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടേക്കുമെന്നാണഅ സൂചന. മൂന്ന് ബൈക്കുകളിലായി ആറംഗ സംഘം ശ്രീനിവാസനെ കൊലപ്പെടുത്താന്‍ എത്തുന്നതിന് മുന്‍പ് തന്നെ സഹായികളായി ചിലര്‍ മേലാമുറിയില്‍ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ശ്രീനിവാസന്റെ നീക്കങ്ങള്‍ മനസിലാക്കി കൊലയാളി സംഘത്തെ വിളിച്ചു വരുത്തിയതും കൃത്യത്തിന് ശേഷം അവര്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയതും ഇവരായിരുന്നു. ഈ സംഘത്തിലെ 4 പേരാണ് പിടിയിലായത്. പാലക്കാട്ടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട ദിവസമാണ് ശ്രീനിവാസന്റെ കൊലപാതകം പദ്ധതിയിട്ടത്. ജില്ലാ ആശുപത്രി മോര്‍ച്ചറിക്ക് പുറകിലിരുന്നാണ് പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്നും എഡിജിപി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here