
പന്നിയങ്കരയിലെ (Toll Plaza)ടോള്‍ നിരക്ക് കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ച് (Thrissur)തൃശൂരിലെ സ്വകാര്യ ബസ്സുകള്‍ 28 ന് പണിമുടക്കും. വടക്കാഞ്ചേരി മണ്ണുത്തി ദേശീയപാതയില്‍ പന്നിയങ്കരയില്‍ ആരംഭിച്ച ടോള്‍ പ്ലാസ്സയില്‍ ഉയര്‍ന്ന നിരക്കാണ് വാഹനങ്ങളില്‍ നിന്ന് ഈടാക്കുന്നത്. സംസ്ഥാനത്ത് മറ്റെവിടെയും ഇല്ലാത്ത തരത്തിലുള്ള നിരക്കാണിതെന്ന് ബസ്സുടമകള്‍ പറയുന്നു.
പ്രതിഷേധങ്ങള്‍ക്കിടയിലും ഒരു മാസത്തിനകം പത്ത് ശതമാനത്തിലധികം രൂപയുടെ വര്‍ധനവും ടോള്‍ നിരക്കില്‍ വരുത്തി. ആറുവരിപാത ആയതിനാലും, തുരങ്കം ഉള്‍പ്പെട്ടത് കൊണ്ടുമാണ് ടോള്‍ നിരക്ക് ഇത്തരത്തില്‍ ഉയര്‍ന്നതെന്നാണ് കരാര്‍ കമ്പനിയുടെ വിശദീകരണം. 60 കിലോമീറ്ററിനുള്ളില്‍ ഒരു ടോളെന്ന നിയമവും പന്നിയങ്കരയില്‍ ലംഘിക്കപ്പെട്ടു. ഇതേത്തുടര്‍ന്നാണ് സ്വകാര്യ ബസ്സുകള്‍ 28 ന് പണിമുടക്കുന്നത്. പല തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും ഫലം കണ്ടില്ല. നിരക്ക് താങ്ങാനാവാത്തതിനാലാണ് പണിമുടക്കമെന്നാണ് ബസ്സുടമകളുടെ വിശദീകരണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here