V Abdurahman:കായികരംഗത്ത് സമഗ്രമായ മാറ്റങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്: മന്ത്രി വി അബ്ദുറഹ്മാന്‍

കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും പുതിയ കളിക്കളങ്ങള്‍ ഉണ്ടാകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാന്‍(V Abdurahman). അരുവിക്കര ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം നവീകരണത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയയായിരുന്നു അദ്ദേഹം.

ഗ്രാമീണമേഖലയില്‍ കായിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചുകൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും കളിക്കളത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റേഡിയം നവീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ കായികരംഗത്ത് സമഗ്രമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി വലിയ രീതിയിലുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും 1200 കോടി രൂപയുടെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ കായികരംഗത്ത് നടന്നു വരികയാണെന്നും ഇതിലൂടെ വിദ്യാര്‍ത്ഥികളെയടക്കം ഒരു കായിക സംസ്‌കാരത്തിലേക്ക് കൊണ്ട് വരുകയാണ് പ്രഥമമായ ലക്ഷ്യമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അരുവിക്കര പഞ്ചായത്ത് സ്റ്റേഡിയത്തില്‍ വച്ച് നടന്ന നവീകരണോദ്ഘാടന ചടങ്ങില്‍ അരുവിക്കര എം.എല്‍.എ ജി.സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. കായിക യുവജനകാര്യാലയം അഡിഷണല്‍ ഡയറക്ടര്‍ ബിന്ദു സ്വാഗതം പറയുകയും കേരള സ്‌പ്പോര്‍ട്‌സ് ഫൗണ്ടേഷന്‍ ചീഫ് എഞ്ചിനീയര്‍ കൃഷ്ണന്‍.ബി.ടി റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. കായിക മേഖലയില്‍ അരുവിക്കര നിയോജകമണ്ഡലത്തെ കൂടുതല്‍ പ്രാധാന്യത്തോടെ കാണുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. കായിക വിദ്യാര്‍ത്ഥികളുമായി സല്ലപിച്ചതിനുശേഷമാണ് മന്ത്രി മടങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News