
(Ernakulam)എറണാകുളത്ത് നടക്കുന്ന സഹകരണ എക്സ്പോയിലെ താരമാണ് തൃപ്പൂണിത്തുറ സ്വദേശി അഞ്ജന്‍. എക്‌സ്‌പോ സന്ദര്‍ശിക്കാന്‍ എത്തിയ മന്ത്രി വി എന്‍ വാസവന്റെ കാരിക്കേച്ചര്‍ മിനിറ്റുകള്‍ കൊണ്ടാണ് അഞ്ജന്‍ വരച്ചുതീര്‍ത്ത്. സെറിബ്രല്‍ പാള്‍സി ബാധിതനാണ് അഞ്ജന്‍. കേള്‍വി ശക്തിയും, സംസാര ശേഷിയും, ഭാഗികമായി കാഴ്ച ശക്തിയും നഷ്ടപ്പെട്ടിട്ടും തന്റെ പരിമിതികളെ അപാരമായ സര്‍ഗ്ഗശേഷി കൊണ്ട് മറികടന്ന് കൈയ്യടി നേടുകയാണ് ഈ മിടുക്കന്‍.
മന്ത്രിയുടെ മനോഹരമായ ഒരു കാരിക്കേച്ചര്‍ വരച്ച് ഈ കൊച്ചു മിടുക്കന്‍ മന്ത്രിക്ക് സമ്മാനിച്ചു. കാര്‍ട്ടൂണ്‍ അക്കാഡമിയും ചിത്രകാരന്മാരുടെ സഹകരണ സംഘവും എല്ലാ പിന്തുണയുമായി അഞ്ജന് ഒപ്പമുണ്ട്. മുമ്പ് അഞ്ജന്‍ പഠിച്ചിരുന്ന സ്പെഷ്യല്‍ സ്‌കൂളിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്യാനായി എത്തിയ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിനെ അഞ്ച് മിനിറ്റ് കൊണ്ട് പേപ്പറില്‍ പകര്‍ത്തിയിരുന്നു. പില്‍ക്കാലത്ത് ആ ചിത്രം എപിജെ അബ്ദുല്‍ കലാമിന്റെ ആത്മകഥയിലും രാമേശ്വരത്തെ എ പി ജെ അബ്ദുല്‍ കലാം മ്യൂസിയത്തിലും ഇടംപിടിച്ചു. 2015 ക്രിയേറ്റീവ് അഡല്‍ട്ട് പേഴ്സണ്‍സ് വിത്ത് ഡിസേബിലിറ്റീസ് എന്ന കാറ്റഗറിയില്‍ അഞ്ജന്‍ ദേശീയ അവാര്‍ഡ് നേടിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here