ബാരാമുള്ളയില്‍ സിഐഎസ് എഫ് ബസിന് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം; എഎസ് ഐയ്ക്ക് വീരമൃത്യു

ജമ്മു കാശ്മീരില്‍ സിഐഎസ് എഫ് വാഹനത്തിന് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. ഗ്രനേഡ് ആക്രമണത്തില്‍ എഎസ് ഐ വീരമൃത്യു വരിച്ചു. ചദ്ദ ക്യാമ്പിന് സമീപമാണ് ആക്രമണം നടന്നത്. ബാരാമുള്ളയില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഭീകരരുടെ ആക്രമണത്തില്‍ ഒന്‍പത് സിഐഎസ് എഫ് ജവാന്മാര്‍ക്ക് പരുക്കേറ്റു. പതിനഞ്ച് സിഐഎസ് എഫ് ജവാന്മാരാണ് ബസില്‍ ഉണ്ടായിരുന്നത്.

ബാരാമുള്ളയില്‍ ഇന്നലെ ആരംഭിച്ച ഏറ്റുമുട്ടലില്‍ വധിച്ച ഭീകരരുടെ എണ്ണം നാലായി. സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ 20 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. അതേസമയം സുജ്വാനില്‍ ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു സന്ദര്‍ശിക്കാനിരിക്കെയാണ് ഭീകരാക്രമണം. ജമ്മു കശ്മീരിന്റെ പ്രത്യേക സംസ്ഥാന പദവി 2019 ഓഗസ്റ്റില്‍ പിന്‍വലിച്ചശേഷം ഇതാദ്യമായാണ് നരേന്ദ്ര മോദി ജമ്മു സന്ദര്‍ശനം നടത്തുന്നത്. പ്രധാനമന്ത്രി പാല്ലി ഗ്രാമത്തില്‍ ആയിരക്കണക്കിന് പഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുക്കുന്ന റാലിയെ അഭിസംബോധന ചെയ്യുമെന്നാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News