KUWJ: കേസരി സമീറ കപ്പ് ഫുട്ബോൾ, ക്രിക്കറ്റ് ടൂർണമെന്‍റ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു

കേസരി സമീറ കപ്പ് ഫുട്‌ബോള്‍, ക്രിക്കറ്റ് കാര്‍ണിവലുകളിൽ വിജയികളായ ടീമുകള്‍ക്ക് മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, വി ശിവന്‍കുട്ടി എന്നിവര്‍ ട്രോഫികളും ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്തു.

കവടിയാര്‍ സ്‌കൈവിങ്‌സ് അക്കാദമിയില്‍ നടന്ന ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരുടെ മക്കളുടെ കുതിര സവാരി പരിശീലനം മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

മുന്‍ സന്തോഷ് ട്രോഫിതാരം എബിന്‍ റോസ്, മുന്‍ കേരള റെഞ്ചിട്രോഫിതാരം വി എ ജഗദീഷ്, കേരള ഒളിംമ്പിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ രാജീവ്എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

സമീറ ഗ്രൂപ്പ് എം ഡി ഷിബു തോമസിനും അനന്തപുരി ആശുപത്രി മാര്‍ക്കറ്റിംങ് അസി. മാനേജര്‍ എസ് രഘു എന്നിവര്‍ക്കും മന്ത്രി ഉപഹാരം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here