covid: വിട്ടൊഴിയാതെ ആശങ്ക; രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ കൂടുന്നു

രാജ്യത്ത് വീണ്ടും ആശങ്കയായി കൊവിഡ് കേസുകൾ വർധിക്കുന്നു. തുടർച്ചയായി മൂന്നാം ദിവസവും രണ്ടായിരത്തിനു മുകളിൽ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 2451 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ഇതോടെ രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 14000കടന്നു. 54പേരുടെ മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരണം. ദില്ലിയിൽ കഴിഞ്ഞദിവസം ദില്ലിയിൽ 965 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദില്ലിയിൽ കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിറ്റി കഴിഞ്ഞ ദിവസം നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നു.

കൊവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ വീണ്ടും മാസ്ക് നിർബന്ധമാക്കിയിരുന്നു. അതിന് പുറമെ, മാസ്ക് ധരിക്കാത്തവരുടെ പക്കൽ നിന്നും 500 രൂപ പിഴ ഈടാക്കുമെന്നും ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി ഇന്നലെ വ്യക്തമാക്കിയിരുന്നു. മാസ്ക് നിർബന്ധമില്ലാതാക്കിയതോടെയാണ് കൊവിഡ് ഉയരാൻ കാരണമായതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here