KPCC:കെപിസിസി പേപ്പര്‍ മെമ്പര്‍ഷിപ്പില്‍ വ്യാജന്‍; പരാതിയുമായി എ വിഭാഗം രംഗത്ത്

(KPCC)കെപിസിസി പേപ്പര്‍ മെമ്പര്‍ഷിപ്പില്‍ വ്യാജനെന്ന് പരാതി. പരാതിയുമായി എ വിഭാഗം നേതാക്കള്‍ രംഗത്തെത്തി. അംഗത്വത്തിനായി വോട്ടേഴ്‌സ് ലിസ്റ്റ് വെച്ച് നിരവധി പേരെ ചേര്‍ത്തുവെന്നാണ് ഉയര്‍ന്നുവരുന്ന ആരോപണം. ഇതിനെതിരെ എ വിഭാഗം കെപിസിസിക്കും ഹൈക്കമാന്‍ഡിനും പരാതി നല്‍കി. തിരുവനന്തപുരത്ത് മുന്‍ കെപിസിസി നേതാവ് ചേര്‍ത്തത് പതിനായിരത്തിലധികം മെമ്പര്‍ഷിപ്പാണ്. എന്നാല്‍ ആറ്റിപ്ര അനില്‍ ചേര്‍ത്തത് വ്യാജമെമ്പര്‍ഷിപ്പെന്ന ആരോപണവും ഉയര്‍ന്നുവന്നിട്ടുണ്ട്. ആറ്റിപ്ര അനില്‍ നല്‍കിയ രസീതിന്റെ പകര്‍പ്പ് കൈരളി ന്യൂസിന് ലഭിച്ചു.

സംസ്ഥാനത്ത് കെപിസിസി മെമ്പര്‍ഷിപ്പ്(KPCC Membership) വിതരണം പ്രതിസന്ധിയില്‍ തുടരുന്ന സാഹചര്യം നിലനിന്നിരുന്നു. 50 ലക്ഷം മെമ്പര്‍ഷിപ്പ് എന്നതായിരുന്നു കെപിസിസിയുടെ ലക്ഷ്യം. എന്നാല്‍ 5 ലക്ഷം മെമ്പര്‍ഷിപ്പുപോലും കേരളത്തില്‍ ചേര്‍ക്കാനായില്ലെന്നത് കെപിസിസിയില്‍ ഏറെ പ്രതിസന്ധികള്‍ക്ക് വഴിവെച്ചിരുന്നു. നിലവില്‍ 35ലക്ഷം മെമ്പര്‍ഷിപ്പ് കേരളത്തില്‍ ഉണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശവാദം. ഇതു 50 ലക്ഷമായി വര്‍ദ്ധിപ്പിനാണ് സുധാകരന്‍ ലക്ഷ്യമിട്ടത്. എന്നാല്‍ ഇതിനിടയില്‍ സംഘടനാ പുനഃസംഘടനാ നടപടികളുമായി സുധാകരന്‍ മുന്‍പോട്ടുപോയതോടെ മെമ്പര്‍ഷിപ്പ് ക്യാമ്പയില്‍ പൊളിഞ്ഞു. ഇതിനിടയില്‍ ഓണ്‍ലൈനായി മെമ്പര്‍ഷിപ്പ് ചേര്‍ക്കണമെന്ന് എഐസിസി നിര്‍ദേശം കൂടി വന്നതോടെ ആശയക്കുഴപ്പം വര്‍ദ്ധിച്ചു. ക്യാമ്പയില്‍ പൊളിയുമെന്നായതോടെ മെമ്പര്‍ഷിപ്പ് രസീത് നല്‍കാന്‍ എഐസിസി അനുവാദം നല്‍കി. എന്നാല്‍ നേരിട്ട് ചേര്‍ക്കുന്ന മെമ്പര്‍ഷിപ്പ് സുതാര്യമാകില്ലെന്ന് ഗ്രൂപ്പുകള്‍ ആരോപിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News