താര ദമ്പതികളായ സൂര്യ-ജ്യോതിക ദമ്പതികളുടെ മകൻ സിനിമയിലേക്ക്

ആരാധകരുടെ പ്രിയ താരകുടുംബമായ സൂര്യ ജ്യോതികാ കുടുംബത്തിൽ നിന്നും ഒരാൾ കൂടി ബി​ഗ് സ്ക്രീനിലേക്കെന്ന് റിപ്പോർട്ട് . ഇരുവരുടയും മകൻ ദേവ്(Dev) ആണ് സിനിമാരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നത്. സംവിധായകന്‍ പ്രദീപ് രംഗനാഥന്റെ ചിത്രത്തില്‍ ദേവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. പ്രദീപ് രംഗനാഥനൊപ്പം ദേവും മറ്റൊരു ആണ്‍കുട്ടിയും ഉള്ള ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ദേവിനോട് രംഗം വിശദീകരിക്കുന്ന പ്രദീപ് രംഗനാഥനാണ് ചിത്രത്തിലുളളത്. ഈ ചിത്രം സിനിമയുടെ ഭാഗമാണെന്നാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ദേവ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിക്കുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നുവെങ്കിലും ഔദ്യോഗിക അറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ചിത്രം പ്രചരിച്ചതോടെ വീണ്ടും ഈ ചർച്ച സജീവമാകുകയാണ്.

അതേസമയം, എതര്‍ക്കും തുനിന്തവന്‍ ആണ് സൂര്യയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പാണ്ടിരാജ് തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രിയങ്ക അരുള്‍ മോഹന്‍ ആണ് നായിക. സൂര്യയുടെ കരിയറിലെ 40-ാം ചിത്രം എന്ന പ്രത്യേകതയുമുണ്ട് എതര്‍ക്കും തുനിന്തവന്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News