EP Jayarajan:ഇ പി ജയരാജന്‍ പറഞ്ഞ വാക്കുകളെ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തു: എം എ ബേബി| MA Baby

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞതില്‍ ആശയക്കുഴപ്പമില്ലെന്ന് എം എ ബേബി(MA Baby). മറ്റ് പാര്‍ട്ടികളിലുള്ള ആളുകളെ എല്‍ ഡി എഫില്‍ കൊണ്ടുവരികയാണ് ലക്ഷ്യം. (EP Jayarajan)ഇ പി ജയരാജന്‍ പറഞ്ഞ വാക്കുകളെ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് ഉണ്ടായത്. അക്കാര്യത്തില്‍ ഇ.പി ജയരാജന്‍ തന്നെ വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. യുഡിഎഫില്‍ ഘടകകക്ഷികള്‍ അസംതൃപ്തിയിലാണെന്ന കാര്യമാണ് ഇ പി ചൂണ്ടിക്കാട്ടിയത്. അതില്‍ യാതൊരു ആശയക്കുഴപ്പമില്ലെന്നും എം എ ബേബി പറഞ്ഞു.

മുസ്ലീം ലീഗിനെ ആരും എല്‍ഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. എല്‍ഡിഎഫിലേക്ക് കൂടുതല്‍ പേര്‍ സ്വമേധയ എത്തുന്ന സാഹചര്യമുണ്ടാകുമെന്നും മഹാഭൂരിപക്ഷത്തിന്റെ മുന്നണിയായി എല്‍ ഡി എഫ് മാറുമെന്നും കണ്ണൂര്‍ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ ഇ പി ജയരാജന്‍ പറഞ്ഞു. കൃത്യമായ നയവും പരിപാടിയുമുള്ളത് ഇടത് പക്ഷത്തിന് മാത്രമാണ്. ആ നയങ്ങള്‍ക്കുള്ള അംഗീകാരമാണ് തുടര്‍ഭരണം. മതേതരത്വത്തിന് വേണ്ടി സന്ധിയില്ലാതെ പോരാടുന്നതും കേന്ദ്ര നയത്തിനെതിരെ ബദല്‍ നയങ്ങളുമായി മുന്നോട്ട് പോകുന്നതും ഇടത് പക്ഷമാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ പേര്‍ എല്‍ഡിഎഫിലേക്ക് എത്തുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. തലശ്ശേരി രൂപത ആര്‍ച്ച് ബിഷപ്പിന്റെ സ്ഥാനാരോഹണചടങ്ങില്‍ വി മുരളീധരന്‍ നടത്തിയ വിദ്വേഷ പ്രസംഗം കേന്ദ്രമന്ത്രിയെന്ന സ്ഥാനത്തിന് യോജിച്ചതല്ലെന്നും ഇ പി ജയരാജന്‍ ചൂണ്ടിക്കാട്ടി. പൊളിറ്റിക്കല്‍ സെക്രട്ടറിയായുള്ള പി ശശിയുടെ നിയമനത്തെ പി ജയരാജന്‍ എതിര്‍ത്തിട്ടില്ല.അനാവശ്യ വിവാദങ്ങളുണ്ടാക്കി മാധ്യമങ്ങള്‍ ശശിയെയും പി ജയരാജനെയും വേട്ടയാടരുതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel