‘സ്വപ്‌നം കാണുന്ന കുട്ടിയെ അളുകള്‍ വിഡ്ഢിയെന്ന് വിളിച്ചു’ യഷിന്റെ വാക്കുകൾ ഏറ്റെടുത്ത ആരാധകർ

തീയറ്ററുകളിൽ നിറഞ്ഞ കൈയ്യടികളുമായി കെജിഎഫ് 2(KGF 2) മുന്നേറുകയാണ്. റിലീസ് ദിവസം മുതൽ വൻ സിനിമകളെയും പിന്നിലാക്കിയായിരുന്നു ബോക്സ് ഓഫീസിൽ യാഷ് ചിത്രത്തിന്റെ തേരോട്ടം.ഇന്ത്യൻ സിനിമയിലെ റെക്കോർഡുകൾ ഭേദിച്ചാണ് കെജിഎഫ് പടം മുന്നോട്ട് പോകുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കന്നഡ ചിത്രമായ കെജി.എഫ് ചാപ്റ്റര്‍ 2 ഏഴ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ സ്വന്തമാക്കിയത് 700 കോടിയാണ്. റോക്കി ഭായിയും കൂട്ടരും ആളുകൾക്കിടയിൽ കയ്യടികൾ വാരിക്കൂട്ടുകയാണ്. ഈ വിജയത്തിനിടയിൽ യാഷ് പങ്കുവച്ചൊരു വീഡിയോയാണ് ശ്രദ്ധനേടുന്നത്.

ഒരു ആണ്‍കുട്ടിയുടെ കഥ പറഞ്ഞാണ് യഷ് വീഡിയോ തുടങ്ങുന്നത്. അടങ്ങാത്ത ദൃഢവിശ്വാസവും സ്വപ്‌നങ്ങളുമുള്ള ഒരു കുട്ടിയുടെ കഥയായിരുന്നു അത്. സ്വപ്‌നം കാണുന്ന കുട്ടിയെ അളുകള്‍ വിഡ്ഢിയെന്നും അമിത ആത്മവിശ്വാസമുള്ള ആളെന്നും വിളിച്ചു. ഇന്നത്തെ ദിവസത്തിന് സാക്ഷിയാകുന്ന താന്‍ ഈ കഥയിലെ കുട്ടിയാണെന്നായിരുന്നു യഷ് പറഞ്ഞുവെച്ചത്. നന്ദി, വാക്കിലൊതുക്കാന്‍ കഴിയില്ല. പിന്തുണയും സ്‌നേഹവും അനുഗ്രഹവും നല്‍കിയവര്‍ക്ക് ഹൃദയത്തിൽ നിന്നും നന്ദി പറയുകയാണ്. എല്ലാവര്‍ക്കും മുഴുവന്‍ കെജിഎഫ് ടീമിന്റെയും നന്ദി. മികച്ചൊരു സിനിമാറ്റിക്ക് എക്‌സ്പീരിയന്‍ നല്‍കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യം. അതിന് സാധിച്ചു എന്ന് കരുതുന്നതായും യാഷ് വ്യക്തമാക്കുന്നു. നിങ്ങളുടെ ഹൃദയമാണ് എന്റെ കൂടാരം എന്ന് പറഞ്ഞ് കൊണ്ട് യാഷ് വീഡിയോ അവസാനിപ്പിക്കുകയും ചെയ്തു.

അതേസമയം, 250 കോടി ക്ലബ്ബില്‍ ഏറ്റവും വേഗത്തില്‍ ഇടം പിടിച്ചിരിക്കുന്ന ഹിന്ദി ചിത്രമായി മാറിയിരിക്കുകയാണ് കെജിഎഫ് 2 ന്‍റെ ഹിന്ദി പതിപ്പ്. ഏഴ് ദിവസം കൊണ്ടാണ് കെജിഎഫ് 2 ന്റെ നേട്ടം. ബോളിവുഡിന്‍റെ ബോക്സ് ഓഫീസില്‍ നാഴികക്കല്ല് തീര്‍ത്ത ചിത്രങ്ങളെയൊക്കെ ഈ നേട്ടത്തില്‍ പ്രശാന്ത് നീല്‍ ചിത്രം മറികടന്നിരിക്കുകയാണ്. ബാഹുബലി 2, ദംഗല്‍, സഞ്ജു, ടൈഗര്‍ സിന്ദാ ഹെ എന്നിവയെയാണ് കെജിഎഫ് 2 250 കോടി ക്ലബ്ബില്‍ എത്താനുള്ള വേഗതയുടെ കാര്യത്തില്‍ മറികടന്നിരിക്കുന്നത്. ബാഹുബലി 2 എട്ട് ദിനങ്ങള്‍ കൊണ്ടായിരുന്നു ഈ നേട്ടത്തില്‍ എത്തിയത്. ദംഗല്‍, സഞ്ജു, ടൈഗര്‍ സിന്ദാ ഹെ എന്നിവ പത്ത് ദിനങ്ങളിലും.

ബാഹുബലി ആദ്യഭാഗത്തിന്റെയും രജനികാന്തിന്റെ 2.0 യുടെയും റെക്കോഡ് തകര്‍ത്താണ് കെജിഎഫ് 2 മുന്നേറുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ ചിത്രങ്ങളുടെ പട്ടിക പരിശോധിച്ചാൽ ഇപ്പോൾ ഏഴാം സ്ഥാനത്താണ് കെജിഎഫ് ഉള്ളത്. ഇന്ത്യൻ സിനിമ വ്യവസായത്തിന്റെ കേന്ദ്ര ഭാഗത്തേക്ക് കന്നഡ സിനിമയെ എത്തിച്ചിരിക്കുകയാണ് കെജിഎഫ്. ആദ്യ ഭാഗം ഇറങ്ങി ആരാധകരുടെ മൂന്ന് വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് കെജിഎഫിന്റെ രണ്ടാം ഭാഗം തിയേറ്ററിൽ എത്തുന്നത്. പടം ഇറങ്ങുന്നതിന് മുമ്പ് തന്നെ ഇത്രയും പ്രതീക്ഷയും ഹൈപ്പും ലഭിച്ച സിനിമ കൂടിയാണിത്. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം പ്രേക്ഷക പ്രതീക്ഷ കെജിഎഫ് തകർത്തു കളഞ്ഞില്ല എന്നുതന്നെ വേണം മനസിലാക്കാൻ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News