ബിജെപിക്കാരൻ പച്ചില കാണിച്ചാൽ ആട് ചാടിവീഴുന്ന പോലെ നിങ്ങൾ ചാടിവീഴും; മാത്യു കുഴല്‍നാടനെതിരെ അഡ്വ. കെ അനില്‍ കുമാര്‍

മാത്യു കുഴല്‍ നാടനെതിരെ ആഞ്ഞടിച്ച് അഡ്വ. കെ അനില്‍ കുമാര്‍. ബിജെപിക്കാരൻ പച്ചില കാണിച്ചാൽ ആട് ചാടിവീഴുന്ന പോലെ നിങ്ങൾ ചാടിവീഴുമെന്ന് കോൺഗ്രസുകാർക്കെതിരെ കെ അനില്‍ കുമാര്‍ കൈരളിന്യൂസ് ‘ന്യൂസ് ആൻഡ് വ്യൂസി’ൽ തുറന്നടിച്ചു. ബിജെപിയിലേക്ക് ആളുകൾ കുറവ് വന്നാൽ സപ്ലൈ ചെയ്യുന്ന രാഷ്ട്രീയ പാർട്ടിയായി ഇന്ത്യയിൽ കോൺഗ്രസ് മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ. കെ അനില്‍ കുമാറിന്റെ വാക്കുകൾ

ബിജെപിക്കാരൻ പച്ചില കാണിച്ചാൽ ആട് ചാടിവീഴുന്ന പോലെ നിങ്ങൾ ചാടിവീഴും. ബിജെപിയിലേക്ക് ആളുകൾ കുറവ് വന്നാൽ സപ്ലൈ ചെയ്യുന്ന രാഷ്ട്രീയ പാർട്ടിയായി ഇന്ത്യയിൽ കോൺഗ്രസ് മാറിയിരിക്കുകയാണ്. രാഷ്ട്രീയത്തിൽ ഏറ്റവും വലിയ ഒന്നാണ് പോരാട്ടം. ഇന്ത്യാരാജ്യത്ത്‌ അങ്ങനൊരു ദേശീയ പണിമുടക്ക് നടന്നു. അത് നടക്കുമ്പോൾ കേരളത്തിൽ നിങ്ങളുടെ അജണ്ട എന്താണ്?

സിപിഐഎം വിരുദ്ധതയാണ്. അങ്ങനെയുള്ള കോൺഗ്രസിനെ ഞങ്ങൾ എങ്ങനെ പിന്തുണക്കും? ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് ഇപ്പോഴും വലിയ പങ്കുണ്ട്. ജഹാംഗീർപുരിയിൽ ഉണ്ടായ വിഷയത്തിൽ തീക്കാറ്റുപോലെയാണ് ബൃന്ദാകാരാട്ട് പോയത്.

ഞങ്ങളുടെ രാഷ്ട്രീയപ്രമേയത്തിൽ ഭൂരിഭാഗവുമെഴുതിയിട്ടുള്ളത് ബിജെപിക്കെതിരായാണ്. പക്ഷെ ഒരു ചർച്ച വരുമ്പോൾ ബിജെപിയെ എതിർക്കാൻ കോൺഗ്രസ് മതി, കമ്യൂണിസ്റ്റ്കാർ വേണ്ട എന്ന് പറയുന്നത് ബിജെപിക്ക് സഹായകരമാകുന്നു. ഇന്ത്യാരാജ്യത്ത്‌ സിപിഐഎമ്മിന്റെ കരുത്ത്‌ മുഴുവൻ ബിജെപിക്കെതിരായി ഉപയോഗിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News