Jahangirpuri:ജഹാംഗീര്‍പുരിയില്‍ നിരീക്ഷണം ശക്തമാക്കി പൊലീസ്

(Jahangirpuri)ജഹാംഗീര്‍ പുരിയില്‍ നിരീക്ഷണം കടുപ്പിച്ച് പൊലീസ്. പ്രദേശത്ത് കൂടുതല്‍ സിസിടിവി(CCTV) ക്യാമറകളുള്‍പ്പെടെ സ്ഥാപിച്ചു. സ്ഥലത്ത് ഡ്രോണ്‍ ക്യാമറകളും പ്രവര്‍ത്തന സജ്ജമായി. വന്‍ പോലീസ് സന്നാഹം പ്രദേശത്ത് തുടരുകയാണ്. പൊളിക്കല്‍ നടപടിയില്‍ പ്രതിഷേധം ഭയന്നാണ് വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തിയെന്നാണ് ലഭിക്കുന്ന സൂചന.

(Supreme Court)സുപ്രീം കോടതി ഉത്തരവിന്റെ പ്രതീക്ഷയിലും പ്രതിഷേധവുമായി ജഹാംഗീര്‍ പുരി തുടരുകയാണ്. തകര്‍ക്കപ്പെട്ട ജീവിതത്തിന് നഷ്ടപരിഹാരം വേണമെന്ന ആവശ്യമാണ് പ്രദേശവാസികള്‍ക്കുള്ളത്. കോടതി ഉത്തരവിന് ശേഷം കോണ്‍ഗ്രസ് നേതൃത്വം നടത്തിയ സന്ദര്‍ശനത്തിന് തടസം നിന്ന പൊലീസ് നടപടിയും ചര്‍ച്ചയാകുന്നുണ്ട്. വലിയ പോലീസ് സന്നാഹം ജഹാംഗീര്‍ പുരിയില്‍ രാവിലെ തന്നെ അണിനിരന്നിരുന്നു. കേന്ദ്രസേനയും സായുധരായി വിന്യസിക്കപ്പെട്ടിട്ടുണ്ട്. കോടതി ഉത്തരവ് മറികടന്നും തകര്‍ക്കപ്പെട്ട ജീവിതത്തിന് ആര് സമാധാനം പറയുമെന്ന ചോദ്യം മാത്രമാണ് ബാക്കിയായുള്ളത്. തകര്‍ക്കപ്പെട്ട കെട്ടിടങ്ങള്‍ക്ക് നഷ്ടപരിഹാരം വേണമെന്നാണ് ജഹാംഗീര്‍ പുരിയുടെ ആവശ്യം. ഒപ്പം ഇനിയും ബുള്‍ഡോസറുകളുമായി വരരുതേ എന്ന അപേക്ഷയും. അതേസമയം ജഹാംഗീര്‍പുരിയിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് വിലക്ക് തുടരുമെന്ന് സുപ്രീംകോടതി അറിയിച്ചു. മേയറിന് സ്റ്റേ ഓര്‍ഡര്‍ അറിയിപ്പ് ലഭിച്ചിട്ടും പൊളിച്ചത് ഗൗരവതരമെന്നും കോര്‍പറേഷന്‍ സത്യവാങ്മൂലം നല്‍കണമെന്നും കോടതി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News