Gangubai: ആലിയ ഭട്ടിന്റെ ‘ഗംഗുഭായ്’ നെറ്റ്ഫ്ലിക്സില്‍; റിലീസ് തിയതി പ്രഖ്യാപിച്ചു

ആലിയ ഭട്ട് നായികയായെത്തിയ സഞ്ജയ് ലീല ബന്‍സാലി ചിത്രം ഗംഗുഭായ്(Gangubai) കത്തിയവാഡി ഏപ്രിൽ 26 മുതൽ ഒ ടി ടി(OTT) പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സില്‍(Netflix) സ്ട്രീം ചെയ്യും. ഫെബ്രുവരി 25ന് തിയറ്ററുകളിലെത്തിയ ചിത്രം 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. ടൈറ്റില്‍ കഥാപാത്രമായി ഒരു നായിക എത്തുന്ന ചിത്രം ഈ നേട്ടം സ്വന്തമാക്കുന്നത് അപൂര്‍വ്വമാണ്.

കാമാത്തിപ്പുര പശ്ചാത്തലമാക്കുന്ന ചിത്രമാണ് ​ഗം​ഗുഭായ്(Gangubai)കത്തിയവാഡി. ‘പദ്‍മാവതി’നു ശേഷം എത്തുന്ന ബന്‍സാലി ചിത്രമാണ്. ഹുസൈന്‍ സെയ്‍ദിയുടെ ‘മാഫിയ ക്വീന്‍സ് ഓഫ് മുംബൈ’ എന്ന പുസ്‍തകത്തിലെ ഗംഗുഭായ് കൊത്തേവാലി എന്ന സ്ത്രീയുടെ ജീവിതകഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചിത്രം.
ബന്‍സാലി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സഞ്ജയ് ലീല ബന്‍സാലിയും പെന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ഡോ. ജയന്തിലാല്‍ ഗാഡയും ചേര്‍ന്നാണ് നിര്‍മ്മാണം.

രണ്‍ബിര്‍ കപൂറിന്റെ നായികയായിട്ടുള്ള ‘ബ്രഹ്‍മാസ്‍ത്ര’ എന്ന ചിത്രമാണ് ആലിയ ഭട്ടിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്. അയൻ മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹുസൈന്‍ ദലാലും അയൻ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതുന്നു. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ധര്‍മ പ്രൊഡക്ഷൻസും ചേര്‍ന്നാണ് നിര്‍മാണം. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, വാള്‍ഡ് ഡിസ്‍നി സ്റ്റുഡിയോസ്, മോഷൻ പിക്ചേഴ്‍സ് എന്നിവരാണ് വിതരണം. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്. നാഗാര്‍ജുനയും ‘ബ്രഹ്‍മാസ്‍ത്ര’യെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ഡിംപിള്‍ കപാഡിയയാണ് ചിത്രത്തില്‍ മറ്റൊരു കഥാപാത്രമായി എത്തുന്നത്.

സൂപ്പര്‍ ഹീറോ ചിത്രമായിട്ടാണ് ‘ബ്രഹ്‍മാസ്‍ത്ര’ എത്തുക. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ഏറെക്കാലമായി ആരാധകര്‍ കാത്തിരിക്കുന്ന ‘ബ്രഹ്‍മാസ്‍ത്ര’ റിലീസ് ചെയ്യുക. രണ്ട് ഭാഗങ്ങളിലായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. സെപ്റ്റംബര്‍ ഒമ്പതിനാണ് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News