Rahul Gandhi:രാഹുലിനെ കോണ്‍ഗ്രസ് പ്രസിഡന്റാക്കരുത്; പ്രശാന്ത് കിഷോര്‍ റിപ്പോര്‍ട്ട്

ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാളെ പാര്‍ട്ടി പ്രസിഡന്റായി നിയമിക്കണമെന്ന് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ നിര്‍ദേശം. (Sonia)സോണിയയുടെ വസതിയില്‍ കഴിഞ്ഞ 4 ദിവസമായി ദേശീയ നേതൃത്വവുമായി പ്രശാന്ത് നടത്തുന്ന കൂടിക്കാഴ്ചകളില്‍ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ അടിമുടി മാറ്റത്തിനുള്ള ആശയങ്ങളാണു ചര്‍ച്ച ചെയ്യുന്നത്.

സോണിയ ഗാന്ധി സ്ഥാനം ഒഴിഞ്ഞാല്‍, പകരം രാഹുല്‍ ഗാന്ധിയെ(Rahul Gandhi) പ്രസിഡന്റായി നിയമിക്കരുതെന്നും പാര്‍ലമെന്റിനകത്തും പുറത്തും മോദിക്കെതിരായ പോരാട്ടത്തില്‍ രാഹുല്‍ ഗാന്ധി നേതൃത്വം ഏറ്റെടുക്കണമെന്നും പ്രശാന്ത് കിഷോര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
സോണിയ തന്നെ പ്രസിഡന്റായി തുടര്‍ന്നാല്‍ വര്‍ക്കിങ് പ്രസിഡന്റ്/ വൈസ് പ്രസിഡന്റ് പദവി സൃഷ്ടിച്ച് ഗാന്ധി കുടുംബത്തിനു പുറത്തു നിന്നുള്ളയാളെ നിയമിക്കണമെന്നും പ്രശാന്ത് കിഷോര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രശാന്ത് കിഷോര്‍ റിപ്പോര്‍ട്ട് പരിശോധിച്ച് അഭിപ്രായമറിയിക്കാന്‍ പാര്‍ട്ടി സമിതിക്കു സോണിയ രൂപം നല്‍കിയിട്ടുണ്ട്. ഏതൊക്കെ നിര്‍ദേശങ്ങള്‍ സ്വീകരിക്കണമെന്നു സമിതിയാണ് ശുപാര്‍ശ ചെയ്യുക. പ്രശാന്തിനെ കോണ്‍ഗ്രസിലെടുക്കുന്ന കാര്യം അതിനു ശേഷമായിരിക്കും തീരുമാനിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here