Nilgiri tahr:ലോക ഭൗമദിനത്തില്‍ ഒരു സന്തോഷ വാർത്ത; വംശനാശ ഭീഷിണി നേരിടുന്ന വരയാടിന്‍റെ സാന്നിധ്യം അടിമാലിലും

ലോക ഭൗമദിനത്തില്‍ പരിസ്ഥിതി സ്നേഹികള്‍ക്ക് സന്തോഷവാര്‍ത്ത. അതീവ വംശനാശ ഭീഷിണി നേരിടുന്ന വരയാടിന്‍റെ(nilgiri tahr) സാന്നിധ്യം അടിമാലിയും(adimaly) കണ്ടെത്തിയതായി വനംവകുപ്പ്. ലോകത്ത് അവശേഷിക്കുന്ന 2600നടുത്ത് മാത്രം വരുന്ന വരയാടുകളില്‍ ഭൂരിഭാഗവും ഇരവികുളം നാഷണല്‍ പാര്‍ക്കിലാണുള്ളത്. എന്നാല്‍ ഇതു കൂടാതെ അടിമാലിയിലും ഇപ്പോള്‍ വരയാടുകളുടെ സാന്നിധ്യം കണ്ടെത്തിയതിന്‍റെ സന്തോഷത്തിലാണ് പരിസ്ഥിതി സ്നേഹികള്‍.

അടിമാലി ഫോറസ്റ്റ് റേഞ്ചിലെ വരയാട് മുടി, മുത്തന്‍മുടി മേഖലകളില്‍ വനംവകുപ്പ് നടത്തിയ കണക്കെടുപ്പില്‍ 50 വരയാടുകളെയാണ് പുതുതായി കണ്ടെത്തിയിരിക്കുന്നത്.

പ്രദേശത്ത് ഒറ്റപ്പെട്ട നിലയില്‍ പലയിടങ്ങളിലായി മുന്‍പും വരയാടുകളെ കണ്ടെത്തിയെത്തിയിരുന്നെങ്കിലും ഇത്രയധികം എണ്ണം ഇവിടെ ഉള്ളതായി വിവരമില്ലായിരുന്നു. ഇന്നും നാളെയും കൂടി കണക്കെടുപ്പ് തുടരും. ഇപ്പോള്‍ കണ്ടെത്തിയതു കൂടാതെ അന്‍പതിലധികം വരയാടുകള്‍ കൂടി ഇവിടെ ഉണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കണക്കെടുപ്പ് പൂര്‍ത്തിയാകുന്നതോടെ എണ്ണം കൃത്യമാകും.

പാരിസ്ഥിതിക വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയായ ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്‍റെ വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയില്‍പ്പെടുന്ന ജീവിയാണ് വരയാട്. പശ്ചിമ ഘട്ട മലനിരകളില്‍ ഇരവികുളം കൂടാതെ നെല്ലിയാംപതി, നീലഗിരി മുതലായ ചുരുക്കം വന മേഖലകളിലാണ് വരയാടുകളുടെ സാന്നിധ്യമുണ്ടായിരുന്നത്.

ജലസംഭരണത്തിലും ജൈവവൈവിധ്യത്തിലും പ്രധാന പങ്കുവഹിക്കുന്ന ഷോല- പുല്‍മേട് ആവാസവ്യവസ്ഥയിലെ നിര്‍ണായക കണ്ണിയായ വരയാടുകളുടെ സാന്നിധ്യം അടിമാലിയിലും കണ്ടെത്തിയതിന്‍റെ ആഹ്ളാദത്തിലാണ് വനം വകുപ്പും പ്രകൃതി സ്നേഹികളും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News