
ക്രിക്കറ്റ് താരം ശ്രീശാന്ത്(Sreesanth) ചുവട് മാറ്റിപ്പിടിച്ച് സിനമാപിന്നണി ഗായകനാകാനൊരുങ്ങുന്നു. അതും ബോളിവുഡില്‍(Bollywood). രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം സിനിമയിലും ടി.വി ഷോകളിലും കൂടുതല്‍ സജീവമാവുകയിരുന്നു ശ്രീശാന്ത്. സഹോദരീഭര്‍ത്താവ് മധുബാലകൃഷ്ണന്റെ (Madhu Balakrishnan)പാതയില്‍ ശ്രീശാന്തും പാട്ടുകാരനായെത്തുകയാണ്. ആദ്യ ഗാനം ഹിന്ദി (Hindi)ഭാഷയിലാണ്. കളിക്കളം പോലെ അനായാസമല്ല ശ്രീശാന്തിന് പാട്ടുകള്‍. പക്ഷെ പാട്ടും സിനിമയും ടി.വി ഷോകളും സജീവമാക്കാനാണ് തീരുമാനം. ആദ്യമായി താന്‍ അഭിനയിക്കുന്ന ഹിന്ദി ചിത്രത്തില്‍ തന്നെയാണ് പാടുന്നതെന്നും അളിയന്‍ സ്ഥിരമായി പാടുന്ന സ്റ്റുഡിയോയിലാണ് ആദ്യമായി പാടാനും എത്തിയതെന്നും ശ്രീശാന്ത് പറഞ്ഞു.
മലയാളിയായ സജി പാലുരാന്‍ സംവിധാനം ചെയ്യുന്ന ‘ഐറ്റം നമ്പര്‍ 1’ ഹിന്ദി സിനിമയില്‍ മലയാളിയായ സജീവ് മംഗലത്താണ് സംഗീത സംവിധാനം. വെറൈറ്റി പാട്ട് വേണമെന്നാണ് സജി ചേട്ടന്‍ തന്നോട് പറഞ്ഞത്, ചെയ്ത് കഴിഞ്ഞപ്പോള്‍ ആരെകൊണ്ട് പാടിക്കണമെന്ന ചിന്തയായിരുന്നെന്നും ശ്രീശാന്ത് പറഞ്ഞു. ശ്രീശാന്ത് പാടുമെന്ന കാര്യം മധുവിലൂടെയാണ് അറിയുന്നതെന്നും അങ്ങനെ ശ്രീശാന്തിനെ കൊണ്ട് പാട്ട് പാടിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുകയായിരുന്നു. ദേശീയ തലത്തില്‍ ലീഗ് മത്സരങ്ങളിലും മറ്റും കളി തുടരുന്ന ശ്രീശാന്ത് അഭിനയവും സിനിമയും ഒപ്പം കൊണ്ടു പോകാനാണ് തീരുമാനം.
ബാലുരാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഐറ്റം നമ്പര്‍ വണ്‍ എന്ന ചിത്രത്തില്‍ സണ്ണി ലിയോണും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുനില്‍ വര്‍മ, രാജ്പാല്‍ യാധവ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന സിനിമയുടെ ചിത്രീകരണം ജൂലൈയില്‍ തുടങ്ങും. അതേസമയം, വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘കാതുവാക്കിലെ രണ്ടു കാതല്‍’ എന്ന ചിത്രത്തില്‍ ഗസ്റ്റ് റോളിലും ശ്രീശാന്ത് എത്തുന്നുണ്ട്. മുഹമ്മദ് മുബി എന്ന് പേര് നല്‍കിയിരിക്കുന്ന കഥാപാത്രത്തെയാണ് ശ്രീശാന്ത് അവതരിപ്പിക്കുന്നത്. സാമന്തയുടെ ആണ്‍സുഹൃത്തിന്റെ വേഷത്തിലാണ് ശ്രീശാന്ത് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രം ഏപ്രില്‍ 28ന് തീയേറ്ററുകളില്‍ എത്തും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here