ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു| Electric Scooter

(Electric Scooter)ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍ തെലങ്കാനയിലെ നിസാമാബാദ് ജില്ലയില്‍ രാമസ്വാമിയാണ് മരിച്ചത്. മൂന്നുപേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ചാര്‍ജ് ചെയ്യാന്‍ വച്ച സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. പെട്ടെന്ന് തീപടര്‍ന്ന് വീട്ടില്‍ ആളിപ്പടരുകയായിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റാണ് രാമസ്വാമി മരിച്ചത്. ഭാര്യ കമലാമ്മ, മകന്‍ പ്രകാശ്, മരുമകള്‍ കൃഷ്ണവേണി എന്നിവര്‍ക്കും ഗുരുതരമായി പരുക്കേറ്റു. തീപിടിത്തത്തില്‍ അകപ്പെട്ട പിതാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ക്കും പൊള്ളലേറ്റത്.

മകന്‍ പ്രകാശിന്റെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. ഒരു വര്‍ഷത്തോളമായി പ്രകാശ് സ്‌കൂട്ടര്‍ ഉപയോഗിച്ചുവരുന്നുണ്ട്. സംഭവത്തില്‍ ബൈക്ക് നിര്‍മാതാക്കളായ പ്യുവര്‍ ഇ.വിക്കെതിരെ പൊലീസ് കേസെടുത്തു. പ്യുവര്‍ ഇ.വി അപകടത്തെക്കുറിച്ച് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. സ്‌കൂട്ടര്‍ വാങ്ങിയതിന്റെ വിവരം തങ്ങളുടെ രേഖയിലില്ലെന്നും മറ്റെവിടെ നിന്നെങ്കിലും വാങ്ങിയതാണോ എന്ന കാര്യം പരിശോധിച്ചുവരികയാണെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. പ്യുവര്‍ ഇ.വി അപകടത്തിലുണ്ടായ മരണത്തില്‍ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News