Vikram: കോബ്രയിലെ രണ്ടാം ഗാനം പുറത്തിറങ്ങി; മേക്ക് ഓവറിലൂടെ ഞെട്ടിച്ച് ചിയാന്‍ വിക്രം

ചിയാന്‍ വിക്രം(Vikram) വിവിധ ഗെറ്റപ്പുകളില്‍ എത്തുന്ന ചിത്രത്തിലെ അധീര എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. എ. ആര്‍ റഹ്മാന്‍(A R Rahman)  സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് വാഗു മാസനാണ്. റഹ്മാനും ഗാനരംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിയാന്‍ വിക്രം(Vikram) വിവിധ ഗെറ്റപ്പുകളില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഇമൈകള്‍ നൊടികള്‍, ഡിമാന്‍ഡി കോളനി എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത ആര്‍. അജയ് ജ്ഞാനമുത്തുവാണ്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ എസ്.എസ്. ലളിത് കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ കെജിഫ് ലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് നായിക വേഷത്തില്‍ എത്തുന്നത്.

ഇന്ത്യന്‍ ക്രിക്കറ് താരമായ ഇര്‍ഫാന്‍ പത്താനോടൊപ്പം(Irfan Pathan)മലയാളി താരങ്ങളായ റോഷന്‍ മാത്യു, (Roshan Mathew) സര്‍ജാനോ ഖാലിദ്, മിയ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഹരീഷ് കണ്ണന്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തില്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ഭുവന്‍ ശ്രീനിവാസനാണ്. ചിത്രത്തിലെ ആദ്യ ഗാനം തുമ്പി തുള്ളല്‍ ഇതിനോടകം തന്നെ പ്രേക്ഷക പ്രീതി നേടിയിരുന്നു. വിക്രം വ്യത്യസ്ത ലുക്കുകളില്‍ എത്തുന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ മേക്കോവറുകളും ചിത്രീകരണത്തിന്റെ വീഡിയോകളും കാണിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here